ടൂ­വീ­ലർ വി­പണി­യിൽ ഹോ­ണ്ട തന്നെ­ ഒന്നാ­മത്


ന്യൂഡൽഹി : പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനം നേടി. നടപ്പ് സാന്പത്തിക വർഷത്തെ ഏപ്രിൽ-സപ്‌തംബർ കാലയളവിൽ 52 ശതമാനം വിപണി വിഹിതമാണ് ഹോണ്ട നോടിയതെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കുകൾ വ്യക്തമാക്കുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്,മഹാരാഷ്‌ട്ര, പഞ്ചാബ്, തെലങ്കാന, ഡൽഹി, ചണ്ധീഗഢ് ഹിമാചൽ പ്രദേശ്, ജമ്മു കാശ്‌മീർ, ആൻഡമാൻ നിക്കോബാർ, എന്നിവ ഉൾപ്പടെ, 15 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോണ്ടയ്‌ക്കാണ് ഒന്നാംസ്ഥാനം.  ഉത്തർപ്രദേശിൽ 12 ശതമാനമാണ് വിപണിയുടെ വളർച്ച. ഹോണ്ട അവിടെ 24 ശതമാനം വളർന്നു.

You might also like

Most Viewed