ജെഫ്‌ ബെ­­­­­­­സോസ്‌ ലോ­­­­­­­ക സന്പന്നൻ


ന്യൂഡൽ‍ഹി : ഓൺ‍ലൈൻ വ്യാപാരസ്ഥാപനമായ ആമസോണിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെഫ്‌ ബെസോസ്‌(53) ലോകത്തെ ഏറ്റവും വലിയ ധനികൻ‍. മൈക്രോസോഫ്‌റ്റ്‌ സ്ഥാപകൻ‍ ബിൽ‍ ഗേറ്റ്‌സിനെയാണ്‌ അദ്ദേഹം പിൻതള്ളിയത്‌. 

പുതുവർ‍ഷത്തിലെ അഞ്ച് വ്യാപാരദിനങ്ങളിൽ‍ മാത്രം600 കോടിഡോളറിൽ‍ ഏറെയാണ് ജെഫിന്റെ വരുമാനം. 10,510കോടി ഡോളറാണ്‌ അദ്ദേഹത്തിന്റെ ആകെ ആസ്‌തി. ബ്ലൂംബെർ‍ഗ്‌ ബില്യണേഴ്‌സ്‌ ഇൻ‍ഡെക്‌സാണ്‌ ഈ കണക്കുകൾ‍ പുറത്തുവിട്ടത്‌. 

കഴിഞ്ഞ വർ‍ഷം മാത്രം ജെഫിന്റെ വരുമാനത്തിൽ‍ 3,200 കോടി ഡോളറിന്റെവർ‍ദ്ധനയുണ്ടായി. ഇതിൽ‍ ഏറെയും ആമസോൺ‍ കന്പനിയുടെ 789 ലക്ഷം ഓഹരികളിൽ ‍നിന്നുള്ളതാണ്‌. ബ്ലൂം ബെർ‍ഗിന്റെ കണക്കനുസരിച്ച്‌ ബിൽ‍ ഗേറ്റ്‌സിന്റെ ആസ്‌തി9,300 കോടി ഡോളറാണ്‌. വാഷിംഗ്‌ടൺ‍ പോസ്റ്റ്‌, ബഹിരാകാശ വിനോദസഞ്ചാരസ്ഥാപനമായ ബ്ലൂ ഒറിജിൻ എന്നിവയാണു ജെഫ്‌ ബെസോസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ‍.

You might also like

Most Viewed