മഹീ­ന്ദ്ര എക്സ്‌യു­വി­ 700


ട്ടിലിറ്റി −കൊമേഴ്‌സ്യൽ‍ വാഹന നിർമ്‍മാതാക്കളായ മഹീന്ദ്ര പ്രീമിയം എസ്.യു.വി സെഗ്്മെന്റിലേയ്ക്ക് മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ പുതിയൊരു വാഹനവുമായി കടന്നുവരികയാണ്. ഫോർ‍ഡ് എൻ‍ഡവർ‍, ടൊയോട്ട ഫോർ‍ച്യൂണർ‍ എന്നിവയാണ് മുഖ്യ എതിരാളികൾ‍. 

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌.യു.വി റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക. വാഹനത്തെ ഒക്ടോബറിൽ വിപണിയിലെത്തിക്കും എന്നും അനൗദ്യോഗിക റിപ്പോർ‍ട്ടുകളുണ്ട്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി−2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. വൈ 400 എന്നാണ് ഇന്ത്യയിലെത്തുന്ന വാഹനത്തിന്‍റെ കോഡ് നാമം.

അകത്തളത്തിലും മുൻ‍ഭാഗത്തും അലോയ് വീൽ‍ ഡിസൈനിലുമെല്ലാം മാറ്റങ്ങൾ‍ വന്നേയ്ക്കും. ഡ്യുവൽ‍ ടോൺ ക്യാന്പിന്‍, 9.2 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ശീതികരിക്കാവുന്ന സീറ്റുകൾ‍ എന്നീ സവിശേഷതകളോടെയായിരിക്കും എക്സ്‌യുവി700 എത്തുക. ഈ വാഹനത്തിന് 2.2 ലിറ്റർ‍ ഡീസൽ‍ എഞ്ചിനായിരിക്കും കരുത്തേകുക. 187 ബി.എച്ച്.പിയും 400 എൻ‍എം ടോർ‍ക്കും നൽ‍കുന്ന എഞ്ചിനിൽ‍ ഓട്ടോമാറ്റിക്, മാനുവൽ‍ ട്രാൻസ്മിഷനുകളും ഉൾ‍പ്പെടുന്നതായിരിക്കും. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനത്തിന്‍റെ വീൽ‍ ബേയ്‍സ് 2865 എം.എമ്മാണ്. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം. മോഹിപ്പിക്കുന്ന വിലയാണ് വാഹനത്തിന്‍റെ മറ്റൊരു വലിയൊരു പ്രത്യേകത. ഫോർച്യൂണറിനെക്കാൾ‍ നാല് മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും എക്സ്‌യുവി 700 എന്നാണ് റിപ്പോർ‍ട്ടുകൾ‍.

You might also like

Most Viewed