ബാ­ങ്ക് ഓഫ് ഇന്ത്യയിൽ ഹോം ലോൺ മഹാ­മഹം


കൊച്ചി : ഭവന വായ്പയ്ക്ക് നിരവധി ആനുകൂല്യങ്ങളുമായി ബാങ്ക് ഓഫ് ഇന്ത്യ ഹോം ലോൺ മഹാമഹം ആരംഭിച്ചു. മാർച്ച് 31 വരെ പ്രോസസിംഗ് ചാർജ്ജ് ഒഴിവാക്കി, നിലവിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.30 ശതമാനത്തിന് വായ്പകൾ ലഭ്യമാണ്. മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും ഭവന വായ്പയ്ക്കുള്ള നടപടികൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.

ഉയർന്ന പലിശാ നിരക്കിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകൾ പുതിയ പദ്ധതിയിലേയ്ക്ക് മാറ്റുന്നതിനും അതോടൊപ്പം ടോപ് അപ്പ് വായ്പകൾ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം എല്ലാ ശാഖകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇന്ത്യ കേരള സോണൽ മാനേജർ മഹേഷ് കുമാർ. വി. അറിയിച്ചു. പദ്ധതി പ്രകാരം വായ്പക്കാർക്ക് അപകടമരണമോ അപകടം മൂലം സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാകുകയോ ആണെങ്കിൽ വായ്പ തുക പൂർണ്ണമായും എഴുതിത്തള്ളും.

You might also like

Most Viewed