യാ​​­​​ന ഫി​​­​​ലി​​­​​പ്പോ​​­​​വ കേ​​­​​ര​ള ട്രാ​​­​​വ​ൽ മാ​​­​​ർ​­ട്ട് അം​ബാ​​­​​സ​ഡ​ർ


കൊച്ചി : കൊച്ചിയിൽ സപ്തംബർ മാസം നടക്കാനിരിക്കുന്ന കേരള ട്രാവൽ മാർട്ട് −(കെ.ടി.എം) 2018ന്റെ റഷ്യയിലെ ഗുഡ്വിൽ അംബാസഡറായി യൂറേഷ്യ ബ്യൂട്ടിക്വീൻ ജേതാവ് യാന ഫിലിപ്പോവയെ നിശ്ചയിച്ചു. ക്ഷണം യാന സ്വീകരിച്ചതായി കെടിഎം സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം പത്രസമ്മേളനത്തിൽ അറിയിച്ചു. റഷ്യ-ഇന്ത്യ ടൂറിസം സഹകരണ പദ്ധതിയുടെ ഭാഗമായാമിത്.

ടൂറിസം ദിനമായ സപ്തംബർ 27നാണ് ഉദ്ഘാടനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ വാണിജ്യ ചർച്ചകളും മറ്റ് പരിപാടികളും സംഘടിപ്പിക്കും. 300 സ്റ്റാളുകളുണ്ടാവും. വിദേശത്തുനിന്ന് 230ഉം, ഇന്ത്യയിൽ നിന്ന് 800ഉം ബയർമാരുടെ രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞു. 

റഷ്യയിൽ നിന്നുള്ള ബയർമാരും സഞ്ചാര മാധ്യമപ്രവർത്തകർ, എഴുത്തുകാർ എന്നിവരും കെ.ടി.എമ്മിൽ പങ്കെടുക്കും. കേരളത്തിലേയ്ക്ക് വരുംവർഷങ്ങളിൽ റഷ്യയിൽ നിന്നും കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. യാനയും കെ.ടി.എം സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറർ ജി. ഗോപിനാഥൻ, മുൻ പ്രസിഡണ്ട് എബ്രഹാം ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഹൗസ് ബോട്ട്, ഹോംേസ്റ്റ, ടൂർ ഓപ്പറേഷൻ, ഹോട്ടൽ, ആയുർവേദ റിസോർട്ട്, സാംസ്കാരിക കേന്ദ്രം എന്നീ മേഖലകളിലുള്ളവർ ബയർമാരുമായി ചർച്ച നടത്തും.

You might also like

Most Viewed