4ജി­ ​വേ​­​ഗതയിൽ ഇ​ന്ത്യ 88 രാജ്യങ്ങൾക്ക് പി​­​ന്നി​­​ൽ


ന്യൂഡൽഹി: മൊബൈൽ രംഗത്ത് വൻ തരംഗമാണ് 4ജി സേവനം സൃഷ്ടിക്കുന്നത്. ഇന്റർനെറ്റ് വേഗതയാണ് 4ജി സേവനത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലെ െടലികോം കന്പനികളും 4ജി സേവനം വ്യാപിപ്പിക്കുന്ന തിരക്കിലാണ്. എന്നാൽ ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 4ജിയുടെ വേഗത്തിന്‍റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് റിപ്പോർട്ട്. മൊബൈൽ അനലറ്റിക്സ് കന്പനിയായ ഓപ്പൺ സിഗ്നൽ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എം.ബി.പി.എസ് ആണെന്നും 4ജി വേഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യ 88 രാജ്യങ്ങളുടെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

Most Viewed