കാ​​​​­​​​​നോ​ൺ‍ എം50 ഏപ്രിലിൽ വിപണിയിലെത്തും


കൊൽക്കത്ത: വീഡിയോ എടുക്കാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി പ്രമുഖ ഇലക്ട്രോണിക് നിർമ്മാതാക്കളായ കാനോൺ 4കെ വീഡിയോ സൗകര്യമുള്ള എം50 ക്യാമറ അവതരിപ്പിച്ചു. ഏപ്രിൽ മാസത്തോടെ ഈ ക്യാമറ വിപണിയിലെത്തും. ഏറ്റവും മികച്ച വീഡിയോ −ഫ്രണ്ട്‌ലി മോഡലാണ് കാനോൺ അവതരിപ്പിച്ച ഈ കുഞ്ഞൻ ക്യാമറ എന്നാണ് ലഭിക്കുന്ന സൂചന.

ഈ മിറർലെസ് ക്യാമറയ്ക്ക് 24.1 മെഗാപിക്സെൽ ശേഷിയുള്ള എപിഎസ്−സി സെൻസറാണ് ഉള്ളത്. കാനോൺ മുന്പ് അവതരിപ്പിച്ച എം5−നേക്കാൾ മികച്ച പെർഫോമൻസാണ് എം50 ക്യാമറയിലൂടെ ലഭിക്കുക എന്നാണ് റിപ്പോർട്ട്. എം50 ക്യാമറയിൽ കുറഞ്ഞ വെളിച്ചമുള്ളപ്പോഴും ചിത്രങ്ങൾ എടുക്കുന്പോൾ മികച്ച ക്ലാരിറ്റി തന്നെ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ ഇമേജ് പ്രോസസറായ ഡിജിക് 8 ആണ് ഈ പ്രകടനത്തിന് പിന്നിലെ ശക്തി.

സെക്കൻഡിൽ 24 ഫ്രെയിമുകളോടെ 4കെ വീഡിയോ എടുക്കാൻ ഈ ക്യാമറയെ സഹായിക്കുന്നതും പുതിയ ഡിജിക് 8 പ്രോസസർ ആണ്. റോ, ജെപെഗ് ഫോർമാറ്റുകളിൽ സെക്കൻഡിൽ 10 സ്റ്റിൽ ഇമേജുകളെടുക്കാനും ക്യാമറയ്ക്ക് സാധിക്കും. 

മറ്റൊരു സവിശേഷത എന്തെന്നാൽ 180 ഡിഗ്രിയിൽ ഫ്ളിപ് ചെയ്യാവുന്ന സ്ക്രീനാണ് കന്പനി ഈ ക്യാമറയിൽ നൽകിയിരിക്കുന്നത്. ഉറപ്പുള്ള മികച്ച ബോഡിയും ഉണ്ട്. സൈലന്റ് ഷൂട്ടിംഗ്, കൂടുതൽ എഎഫ് പോയിന്റുകൾ, മൊബൈൽ ആപ്പ് സപ്പോർട്ടോടെയുള്ള ഫയൽ ട്രാ­ൻ­സ്‌ഫർ യൂട്ടിലിറ്റി തുടങ്ങിയ ഫീച്ചറുകളും കാനോൺ അവതരിപ്പിച്ച പുതിയ ക്യാമറയിലുണ്ട്.

You might also like

Most Viewed