സാംസംഗ് ഗാ­ലക്സി­ എസ്9, എസ്9+ ഇന്ത്യയി­ൽ‍


ന്യൂഡൽ‍ഹി: സാംസംഗ് ഇലക്ട്രോണിക്സിന്റെ മുന്‍നിര സ്മാർ‍ട്ട് ഫോണുകളായ ഗാലക്സി എസ്9, എസ്9+ ഇന്ത്യയിൽ‍ അവതരിപ്പിച്ചു. ഡ്യുവൽ‍ അപ്പർ‍ച്ചർ‍ ലെൻസും സൂപ്പർ‍ സ്ലോ മോഷനിൽ‍ ചിത്രങ്ങൾ‍ പകർ‍ത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ ഏറ്റവും മികച്ച ക്യാമറയാണ് ഇവയിൽ‍ ഉപയോഗിച്ചിരിക്കുന്നത്. യഥാർ‍ത്ഥ രൂപങ്ങൾ‍ പോലുള്ള എ.ആർ‍ ഇമോജികൾ‍, ഡോൾ‍ബി അറ്റ്മോസോടുകൂടിയ എ.കെ.ജി ട്യൂണിംഗുള്ള സ്റ്റീരിയോ സ്പീക്കറുകൾ‍ തുടങ്ങിയ സവിശേഷതകൾ‍ ആളുകളുടെ ആശയവിനിമയത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു.

‘മേക്ക് ഫോർ‍ ഇന്ത്യ’ എന്ന നയത്തിൽ‍ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യൻ ‍ ഉപഭോക്താക്കൾ‍ക്ക് അനുയോജ്യമായ ഫീച്ചറുകളും സ്മാർട്ട് ഫോണുകളിൽ‍ ഉൾ‍പ്പെടുത്തിയിട്ടുണ്ട്. ഗാലക്സി എസ്9, എസ്9+ ഫോണുകളിൽ‍ ഡാറ്റ സ്ട്രീമിംഗിന് 2.5 ഇരട്ടി വേഗം കൂടുതലായിരിക്കും. സാംസംഗ് റിവാർ‍ഡ്സ് ഉൾ‍പ്പടെ നിരവധി ഓഫറുകളോടെയാണ് ഫോൺ‍ എത്തുന്നത്. ക്യാമറയുടെ ഡ്യുവൽ‍ അപ്പർ‍ച്ചർ‍ ലെൻസ് വെളിച്ച കുറവിലും മറ്റേതൊരു ഫോണിനേക്കാളും മിഴിവു നൽ‍കുന്നു. 

ഗാലക്സി എസ്9, എസ്9+ ക്യാമറകൾ‍ ഉപഭോക്താക്കളെ മനസിൽ‍ കണ്ടുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർ‍ സ്പീഡ് ഡ്യുവൽ‍ പിക്സൽ‍ സെൻസറുകൾ‍ മികച്ച പ്രോസസിംഗ് ശക്തിയും മെമ്മറിയും ചേർ‍ന്നതാണ്. ഉയർ‍ന്ന നിലവാരത്തിലുള്ള മികച്ച ഷോട്ടുകൾ‍ക്ക് ഇത് സഹായകമാകുന്നു.

ക്യാമറകൾ‍ കണ്ണുകൾ‍ പോലെ അഡ്ജസ്റ്റ് ചെയ്യും. വെളിച്ചം കുറയുന്നതനുസരിച്ച് ലെൻസിന്റെ അപ്പർ‍ച്ചർ‍ 1.5ൽ‍ നിന്നും 2.4 ആയി തനിയെ മാറുന്നു. ഇത് ഏതു സാഹചര്യത്തിലും ചിത്രങ്ങൾ‍ക്കു മിഴിവു നൽ‍കുന്നു. സൂപ്പർ‍ സ്ലോ−മോയിൽ‍ ഓരോ നിമിഷവും പൂർ‍ണതയോടെ പകർ‍ത്താനാകും. നീക്കങ്ങളുടെ വേഗം തനിയെ മനസിലാക്കി ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്നു. സൂപ്പർ‍ സ്ലോ മോഷൻ വീഡിയോ പകർ‍ത്തിയ ശേഷം ഉപയോക്താവിന് തന്നെ 35 തരം മ്യൂസിക്കുകളിൽ‍ ഏത് വേണമെങ്കിലും തിരഞ്ഞെടുത്ത് പശ്ചാത്തലമായി നൽ‍കാം. 

64 ജിബി വേരിയന്റിൽ‍ ഗാലക്സി എസ്9ന് 57,900 രൂപയും എസ്9+ന് 64,900 രൂപയുമാണ് വില. 256 ജിബി വേരിയന്റിൽ‍ യഥാക്രമം 65,900 രൂപയും 72,900 രൂപയുമാണ് വില. സാംസംഗിന്റെ ഓൺ‍ലൈൻ സ്റ്റോറിലും ഫ്ളിപ്പ്കാർ‍ട്ടിലും ലഭ്യമാണ്. മാർ‍ച്ച് 16 മുതൽ‍ ഇന്ത്യയിലുടനീളം ലഭിക്കും. മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ‍ ബ്ലൂ, ലൈലാക് പർ‍പ്പിൾ‍ എന്നീ നിറങ്ങളിൽ‍ ലഭ്യമാണ്.

You might also like

Most Viewed