പറക്കും കാർ നിർമ്മിക്കാൻ­ ഒരുങ്ങി പോ­ർ‍­ഷെ­


ബർലിൻ: പറക്കും കാറുകൾ നിർമ്മിക്കാനൊരുങ്ങി സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷെ.  ഭാവിയിൽ‍ വൻ‍നഗരങ്ങളിൽ‍ എയർ‍ടാക്സികൾ‍ക്കുള്ള സാധ്യത പരിഗണിച്ചാണ്  ഈ രംഗത്തേക്ക് കടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.  2025ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് നീക്കം‍. ജനീവ ഓട്ടോ ഷോയിൽ ഫോക്സ് വാഗൺ ഡിസൈനർമാരായ ഇറ്റാൽ ഡിസൈനും വിമാന നിർമ്മാതാക്കളായ എയർബസ്സും ചേർന്നു  പറക്കും കാറിന്‍റെ മോഡൽ‍ പ്രദർ‍ശിപ്പിച്ചിരുന്നു. രണ്ട് പേർ‍ക്ക് സഞ്ചരിക്കാവുന്നതായിരുന്നു പോപ്പ് − അപ്പ് എന്നു പേരിട്ട ഈ മോഡൽ‍. 

യാത്രക്കാർക്ക് കൂടി നിയന്ത്രിക്കാൻ കഴിയുന്നവിധം ഓട്ടമേഷൻ രീതിയിലായിരിക്കും പോർഷെ പറക്കും കാറിന്റെ രൂപകൽപ്പനയെന്നാണ് റിപ്പോർ‍ട്ടുകൾ‍. മാത്രമല്ല ഇത് നിയന്ത്രിക്കാൻ പൈലറ്റ് ലൈസൻസ് വേണ്ടിവരില്ലെന്നും സൂചനകളുണ്ട്. പോർഷെയ്ക്ക് പുറമെ നിരവധി കന്പനികൾ ഇത്തരം വാഹനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും തൽപ്പരരായിരിക്കുന്നത്. 

You might also like

Most Viewed