മഹീ­ന്ദ്ര കെ­.യു­.വി­ 100 ട്രി­പ്പ് വി­പണി­യി­ൽ


ടാക്‌സി ഉപഭോക്താക്കളെയും കച്ചവടക്കാരെയും ലക്ഷ്യമിട്ട് മോഹവിലയിൽ‍ മഹീന്ദ്ര കെ.യു.വി 100 ട്രിപ്പ് വിപണിയിലെത്തി. ഏറെ പ്രത്യേകതകളോടെയാണ് വാഹനം എത്തുന്നത്. ഉള്ളിൽ‍ നിന്നും ക്രമീകരിക്കാവുന്ന മിററുകൾ‍, പവർ‍ സ്റ്റീയറിംഗ്, എ.സി തുടങ്ങിയവ പുതിയ കെ.യു.വി 100 ട്രിപ്പിന്റെ പ്രധാന സവിശേഷതകളാണ്.

ബൈ ഫ്യുവൽ (പെട്രോൾ ആൻഡ് സി.എൻ.ജി), ഡീസൽ എം ഫാൽക്കൺ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ബൈ ഫ്യുവൽ വേരിയന്‍റിന് 5.16 ലക്ഷം രൂപയും (എക്സ് ഷോറൂം), ഡീസൽ വേരിയന്‍റിന് 5.42 ലക്ഷം രൂപ(എക്സ് ഷോറൂം)യുമാണ് വില. ഡയമണ്ട് വൈറ്റ്, ഡാസ്‌ലിംഗ് സിൽവർ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

You might also like

Most Viewed