ഗൂ­ഗിൾ‍ മാ­പ്പ് ഇനി­ മലയാ­ളത്തി­ലും


കൊച്ചി: ഗൂഗിൾ‍ മാപ്പിൽ  ഇനി  മലയാളത്തിൽ ശബ്ദ നിർ‍ദ്ദേശങ്ങൾ‍ നൽകുന്ന ഫീച്ചറും. ‍ ആഴ്ചകൾ‍ക്ക് മുന്പാണ് ഗൂഗിൾ‍ പ്ലേ സ്റ്റോറിൽ‍  ഈ ഫീച്ചർ അവതരിപ്പിച്ചത്. മലയാളം, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ‍ ശബ്ദ നിർ‍ദ്ദേശം നൽ‍കുന്ന പുതിയ ഫീച്ചർ‍ ഗൂഗിൾ‍ മാപ്പിൽ‍ ഉൾ‍പ്പെടുത്തുകയാണെന്ന് ഗൂഗിൾ‍ വ്യക്തമാക്കി. ഇന്ത്യയിൽ‍ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം വളരെ കുറവായതിനെ തുടർ‍ന്നാണ് പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ഗൂഗിൾ‍ ഉൾ‍പ്പടെയുള്ള കന്പനികൾ‍ ശ്രമിച്ചുവരുന്നത്.

പുതിയ സൗകര്യം ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈൽ‍ പതിപ്പുകളിൽ‍ ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി  ഗൂഗിൾ‍ മാപ്പിലെ സെറ്റിംഗ്‌സിൽ‍ ഭാഷ തിരഞ്ഞെടുത്താൽ‍ മാ
ത്രം മതി. അടുത്തിടെ മാപ്പിൽ‍ ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളിൽ‍ സ്ഥലപ്പേരുകൾ‍ നൽകിക്കൊണ്ട്  ഗൂഗിൾ‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഗൂഗിൾ‍ മാപ്പിൽ‍ ഇ
ന്ത്യൻ വിലാസങ്ങൾ‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും ലഭ്യമാണ്.

You might also like

Most Viewed