സ്കിൽ നെ­ക്സ്റ്റ് പ്രോ­ഗ്രാ­മിന് തു­ടക്കം കു­റി­ച്ച് ബി­.എം.ഡബ്ല്യു­


ചെന്നൈ: രാജ്യത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന പുതിയ സംരംഭം സ്കിൽ നെക്സ്റ്റ് പ്രോഗ്രാമിന് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡ.ബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ബി.എം.ഡ.ബ്ല്യുവിന്റെ ചെന്നൈ നിർമ്മാണശാലയുടെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാ
ഗമായാണ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായി കന്പനിയുടെ പുതിയ കാൽവെയ്പ്പ്. കന്പനിയുടെ ചെന്നൈ നിർമ്മാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസവും കന്പനിയുടെ ബ്രാന്റ് അംബാസിഡറും കൂടിയായ സച്ചിൻ ടെണ്ടുൽക്കറിന്റെ സാന്നിദ്ധ്യത്തിലാണ് പുതിയ സംരഭത്തിന് കന്പനി തുടക്കം കുറിച്ചത്. എഞ്ചിനീയറിംഗ്  ടെക്നിക്കൽ വിദ്യാർത്ഥികൾക്ക് ബി.എം.ഡ.ബ്ല്യു എഞ്ചിനും മറ്റും അടുത്തറിയാൻ പ്രാക്ടിക്കൽ പഠനത്തിനായി വിട്ടു നൽകുന്നതാണ് സ്കിൽ നെക്സ്റ്റ് പ്രോഗ്രാം. 

സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ചേർന്ന് അസംബിൾ ചെയ്ത എഞ്ചിനും ട്രാൻസ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠിക്കാൻ രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് ടെക്നിക്കൽ കോളേജുകളിലേക്ക് 365 ബി.എം.ഡ.ബ്ല്യു എഞ്ചിനും ട്രാൻസ്മിഷൻ യൂണിറ്റും സൗജന്യമായി നൽകും. ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാർത്ഥ്യമായത്. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ സ്കിൽ നെക്സ്റ്റ് പ്രാക്ടിക്കൽ ട്രെയിനിംഗ് സഹായിക്കുമെന്ന് −സച്ചിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യത്തിലെത്താൻ മികച്ചൊരു അവസരമായിരിക്കും ഇത്, രാജ്യത്തെ ഓ
ട്ടോമോട്ടീവ് എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

You might also like

Most Viewed