നോ­കി­യയു­ടെ­ നാല് ഫോ­ണു­കൾ വി­പണി­യി­ലേ­യ്ക്ക്


ന്യൂഡൽഹി : നോകിയ പുതിയ നാല് മോഡലുകൾ പ്രത്യേക പരിപാടിയിലൂടെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കും. നോകിയ മൊബൈൽ ഇന്ത്യ ലോഞ്ച് 2018 എന്ന പരിപാടി ഫേസ്ബുക്കിലൂടെ തത്സമയം പ്രക്ഷേപണം ചെയ്താണ് മോഡലുകൾ അവതരിപ്പിക്കുക. 

ആൻഡ്രോയ്ഡ്, ഗൂഗിൾ സേവനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ മോഡലുകൾ പുതിയ ൈസ്റ്റലിലും ടെക്നോളജിയിലുമായി നോകിയ 8 സിറോക്കോ, നോകിയ 7 പ്ലസ്, നോകിയ 6 (2018), നോകിയ 8110 എന്നീ നാല് മോഡലുകളാണ് കന്പനി അവതരിപ്പിക്കുന്നത്. 

നോകിയ 8 സിറോക്കോ: 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 12 എംപി+ 13 എംപി ഡ്യുവൽ റിയർ ക്യാമറ 3260 എംഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇതിന്റെ വില 59,000 രൂപ.

നോകിയ 7 പ്ലസ്: 4 ജിബി റാം, 12 എംപി വൈഡ് ആംഗിൾ + 13 എംപി ടെലിഫോട്ടോ ലെൻസ് ഡ്യുവൽ റിയർ ക്യാമറകൾ, 16 എംപി മുൻ ക്യാമറ, 3,800 എംഎഎച്ച് ബാറ്ററി. വില: 31,500 രൂപ.

നോകിയ 6(2018): 3 ജിബി റാം, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 16 എംപി റിയർ ക്യാമറ, 8 എംപി മുൻ ക്യാമറ, 3000 എംഎഎച്ച് ബാറ്ററി. വില: 22,200 രൂപ. 

നോകിയ 8110: കായ് ഒ.എസ്. ഗൂഗിൾ മാപ്, ഗൂഗിൾ സെർച്ച്, ഗൂഗിൾ അസിസ്റ്റന്‍റ് എന്നിവയുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിന്റെ വില 6,300 രൂപ.

You might also like

Most Viewed