കാ­­­വസാ­­­ക്കി­­­യു­­­ടെ­­­ നി­­­ൻ­­ജ 400 ഇന്ത്യയിൽ വി­­­ൽ­­പ്പനയ്ക്കെ­­­ത്തി­­­


ന്യൂഡൽഹി : കാവസാക്കിയുടെ നിൻജ 400 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഇന്ത്യയിലേക്ക് വരുന്പോൾ ഇതിന്റെ മുൻഗാമിയായ നിൻജ 300 പിൻവലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രണ്ട് മോഡലുകളും വിൽപനയുണ്ടാവുമെന്ന് കന്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിൻജ 300 അതേ രൂപകൽപ്പന തന്നെയാണ് നിൻജ 400−നും നൽകിയിട്ടുള്ളത്. ബൈക്കിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യയും നിൻജ 400− ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കന്പനി അവകാശപ്പെടുന്നുണ്ട്. ഇപ്പോൾ വരുന്ന നിൻജ 400 ഇതിന് രണ്ടിനും ഇടയിൽ വരുന്ന സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് വേണ്ടിയുള്ളതാണെന്നാണ് മാനേജിങ്ങ് ഡയറക്ടർ യുതാക്ക യമാഷിത പറയുന്നത്.

168 കിലോഗ്രാമാണ് നിൻജ 400−ന്റെ ഭാരം. പുതിയ ഫ്രെയിം ഉപയോഗിച്ചതുകൊണ്ടാണീ ഭാരക്കുറവ്. ഇന്ധനടാങ്കിന്റെ വലുപ്പവും കുറച്ചിട്ടുണ്ട്. 13.6 ലിറ്റർ ഇന്ധനം കൊള്ളും. 4.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില. 

You might also like

Most Viewed