ഫോ­ർ­ഡ് ഫ്രീ­ൈസ്റ്റൽ വി­പണി­യി­ലെ­ത്തി­


മുംബൈ : ഫോർ‍ഡ് ഇന്ത്യ ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിളായ ഫോർ‍ഡ് ഫ്രീൈസ്റ്റൽ‍ പുറത്തിറക്കി.  ഫോർഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്ഫോമിൽ നിരത്തിലെത്തുന്ന ഫ്രീൈസ്റ്റൽ നാല് വകഭേദങ്ങളിൽ ലഭ്യമാകും. പെട്രോൾ പതിപ്പിന് 5.09 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 6.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില. എസ്‌.യു.വിക്ക് സമാനമായ കരുത്തുള്ള ഡിസൈൻ, ബെഞ്ച്മാർ‍ക്ക് പെർ‍ഫോമൻസ്, ഇന്നൊവേറ്റീവ് ടെക്നോളജി, മികച്ച ഇന്ധനക്ഷമത തുടങ്ങി ഉപയോക്താക്കൾ‍ക്ക് മികച്ച സവിശേഷതകൾ‍ നൽകിക്കൊണ്ടാണ് ഫോർ‍ഡ് പുതിയ വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആറ് നിറങ്ങളൽ വാഹനം ലഭ്യമാണ്.  എസ്‌.യു.വിക്ക് സമമായ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയിലെ എമേർ‍ജിംഗ് കസ്റ്റമേഴ്സിനെ ഉന്നംവെച്ചുള്ള വാഹനമാണ് ഫോർ‍ഡ് ഫ്രീൈസ്റ്റലെന്ന് ഫോർ‍ഡ് ഇന്ത്യ പ്രസിഡണ്ടും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹ്രോത്ര പറഞ്ഞു. ഫോർ‍ഡിന്‍റെ പുതിയ 3 സിലിണ്ടർ‍ 1.2 ലിറ്റർ‍ ടി.ഐ.വി.സി.ടി പെട്രോൾ‍ എഞ്ചിനും 1.5 ലിറ്റർ‍ ടി.ഡി.സി.ഐ ഡീസൽ‍ എഞ്ചിനുമാണ് ഫ്രീൈസ്റ്റലിന്‍റെ കരുത്ത്. 

ഓൾ‍ ന്യൂ ഫൈവ് സ്പീഡ് മാന്വൽ‍ ട്രാൻസ്മിഷൻ ഉൾ‍പ്പെടുത്തിയാണ് എഞ്ചിനുകളിലും ഉപയോഗിച്ചിരിക്കുന്നു. ഫൺ ടു ഡ്രൈവ് സവിശേഷതകൾ‍ക്ക് കൂടുതൽ‍ ഊർ‍ജ്ജം നൽകുന്നതാണ് പുതിയ ട്രാൻസ്മിഷൻ.  പുതിയ സവിശേഷതകൾക്കും സാങ്കേതികവിദ്യകൾ‍ക്കുമൊപ്പം ഫ്രീൈസ്റ്റലിൽ‍ ഫസ്റ്റ് ഇൻ ക്ലാസ് ഇന്‍റലിജന്‍റ് ടെക്നോളജിയായ ആക്ടീവ് റോൾ‍ ഓവർ‍ പ്രിവെൻഷനും (എ.ആർ‍.പി) ഫോർ‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. വില 5.09 ലക്ഷം രൂപ.

You might also like

Most Viewed