ജി­യോ­ണി­ എസ് 11 ലൈ­റ്റ്, എഫ് 205 വി­പണി­യി­ൽ


കൊച്ചി : പ്രമുഖ സ്മാർട്‌ഫോൺ നിർമ്മാതാക്കളായ ജിയോണി എസ് 11 ലൈറ്റ്, എഫ് 205 എന്നീ സ്മാർട്‌ഫോൺ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. എസ് 11 ലൈറ്റ്, എഫ് 205 സ്മാർട്‌ഫോണുകൾക്ക് യഥാക്രമം 13,999 രൂപ, 8,999 രൂപ‌ എന്നിങ്ങനെയാണ് വില.

ഫുൾവ്യൂ ഡിസ്പ്ലേ, ഫേസ് അൺലോക്ക്, ബൊക്കെ ഇഫക്ട്, പ്രൈവറ്റ് സ്പേസ്, ആപ് ലോക്ക്, ഗോറില്ല ക്ലാസ് പ്രൊട്ടക്‌ഷൻ, ഗെയിം മോഡ്, ഗ്രൂപ്പ് സെൽഫിക്കായി വൈഡ് ആംഗിൾ സെൽഫി ലെൻസ് തുടങ്ങിയവയാണ് രണ്ട് ഫോണുകളുടെയും പ്രധാന പ്രത്യേകതകൾ.

16 എംപി സെൽഫി ക്യാമറയും, ഫേസ് ബ്യൂട്ടി, ക്യാമറ ബാക്ക് ലൈറ്റ് എന്നീ പ്രത്യേകതകളോടുകൂടിയ 13+2 എംപി ഡുവൽ റിയർ ക്യാമറ, 5.7ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീൻ, 1.4 ജിഗാ ഹെഡ്സ് ക്വാൽകോം സ്നാപ് ഡ്രാഗൺ എംഎസ്എം 8937 ഒക്ടാകോർ പ്രൊസസർ, 3030 എം.എ.എച്ച് ലിഥിയം പോളിമർ ബാറ്ററി, 4 ജിബി റാം, 32 ജിബി ഇന്‍റേണൽ സ്റ്റോറേജ് (256 ജിബി വരെ ഉയർത്താം) എന്നിവയാണ് എസ് 11 ലൈറ്റിന്‍റെ മറ്റു പ്രത്യേകതകൾ.

രണ്ട് ജിബി റാം, 16 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 5 എംപി മുൻ ക്യാമറ, 8 എംപി പിൻ ക്യാമറ, 2670 എംഎഎച്ച് ബാറ്ററിഎഫ് 205ന് കരുത്തേകുന്നത്. 

You might also like

Most Viewed