മാരുതി ഇന്ത്യയിൽ വിറ്റഴിച്ചത് മൂന്ന് ലക്ഷം എ.എം.ടി കാറുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ കാർ വിൽപനയിലെ പത്തു ശതമാനം എ.എം.ടി പതിപ്പുകൾ കൈയടക്കുന്നതായി റിപ്പോർട്ട്. മൂന്ന് ലക്ഷം എ.എം.ടി (ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) കാറുകളാണ് നാലു വർഷത്തിനുള്ളിൽ മാരുതി വിറ്റഴിച്ചിരിക്കുന്നത്. ഇന്ത്യൻ നിരത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് ഹാച്ച്ബാക്ക് മോഡൽ സെലേരിയോയിലൂടെ 2014ലാണ് മാരുതി എ.എം.ടി കാറുകൾ പുറത്തിറക്കി തുടങ്ങിയത്. സാധാരണ സെലറിയോയെക്കാളും മുപ്പതിനായിരം രൂപ കൂടുതലാണ് ഇതിന്റെ വില.
നിലവിൽ എ.എം.ടിയിൽ സെലേരിയോയ്ക്ക് പുറമേ ആൾട്ടോ K10, വാഗൺ ആർ, സ്വിഫ്റ്റ്, ഇഗ്നീസ്, ഡിസയർ, വിറ്റാര ബ്രെസ എന്നീ മോഡലുകളാണ് മാരുതി വിറ്റഴിക്കുന്നത്. ഈ സാന്പത്തിക വർഷം രണ്ടു ലക്ഷം എ.എം.ടി കാറുകൾ വിൽക്കാനാണ് മാരുതി ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് സൂചന.