ക്ലാസിക് 350 റെഡിച്ച് റെഡിന് പുത്തൻ ഫീച്ചർ ഒരുക്കി റോയൽ എൻഫീൽഡ്

മുംബൈ : ക്ലാസിക് ശ്രേണിയി ലെ മോട്ടോർ സൈക്കിളുകളിൽ ‘ബുള്ളറ്റ്’ നിര്‍മാതാക്കളായ റോയൽ എൻഫീൽഡ് വിവിധ പരിഷ്കാരങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. അതിന്റെഒടുവിലത്തെ ഉദാഹരണമാണ് ക്ലാസിക് 350യിൽ ഉൾ ക്കൊള്ളിച്ചിരിക്കുന്ന പുതിയ ഫീച്ചർ.
ക്ലാസിക് 350 റെഡിച്ച് റെഡ് പതിപ്പിൽ റിയർ ഡിസ്ക് ബ്രേക്ക് റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. ഇതുവരെ ക്ലാസിക് 350 ഗൺമെറ്റൽ ഗ്രെയ് മോഡലിൽ മാത്രമായിരുന്നു റിയർ ഡിസ്ക് ബ്രേക്കിനെ കന്പനി നൽകിയിരുന്നത്.