2019 നി­ൻ­ജ 1000 വിപണിയിലെത്തി­


കൊ­ൽ­ക്കത്ത : ഇന്ത്യ കാ­വസാ­ക്കി­ മോ­ട്ടോ­ഴ്സ് ­(ഐ.കെ.എം) അവതരിപ്പിച്ച ‘2019 നി­ൻ­ജ 1000’ വിപണിയിലെത്തി.ഇറക്കു­മതി­ ചെ­യ്ത സെ­മി­ നോ­ക്ക്ഡ് ഡൗൺ കി­റ്റു­കൾ പു­ണെ­യി­ലെ­ ശാ­ലയിൽ സംയോ­ജി­പ്പി­ച്ചാണ് ഐ.കെ­.എം ‘2019 നി­ൻ­ജ 1000’ അവതരിപ്പിച്ചിരിക്കുന്നത്. കറു­പ്പ്, പച്ച എന്നീ രണ്ട് നിറങ്ങളിൽ പുറത്തിറങ്ങുന്ന 2019 നി­ൻ­ജ 1000 ബൈക്കിൽ ആന്റി­ ലോ­ക്ക് ബ്രേ­ക്കിംഗ് സംവി­ധാ­­നം, ത്രീ­ മോഡ് കാ­വസാ­ക്കി­ ട്രാ­ക്ഷൻ കൺ­ട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്.

മി­കച്ച യാ­ത്രാ­സു­ഖവും കി­ടയറ്റ ടൂ­റിങ് ക്ഷമതയുമുള്ള  ‘നി­ൻ­ജ 1000’ ബൈ­ക്കിന് ബൈ­ക്കി­ന്­ കരു­ത്തേ­കു­ന്നത് 1,043 സി­ സി­, 16 വാ­ൽ­വ്, ഇൻ ലൈൻ ഫോർ, ലി­ക്വിഡ് കൂ­ൾ­ഡ് എഞ്ചിനാണ്. 10,000 ആർ പി­ എമ്മിൽ 140 ബി­ എച്ച് പി­ വരെ­ കരു­ത്തും 7,300 ആർ പി­ എമ്മിൽ 111 എൻ എം ടോ­ർ­ക്കു­മാണ് ഈ എഞ്ചിൻ സൃ­ഷ്ടി­ക്കു­ക. 19 ലീ­റ്റർ സംഭരണ ശേ­ഷി­യു­ള്ള ഇന്ധന ടാ­ങ്കോ­ടെ­ എത്തു­ന്ന ബൈ­ക്കി­ന്റെ­ ഭാ­രം 239 കി­ലോ­ഗ്രാ­മാ­ണ്. ഡൽ­ഹി­ ഷോ­റൂ­മിൽ 9.99 ലക്ഷം രൂ­പ.

You might also like

Most Viewed