ജീ­പ്പ് കോംപസ് ബെ­ഡ്റോ­ക്ക് എഡിഷൻ പുറത്തിറക്കി


കൊ­ച്ചി ­: ഫി­യറ്റ് ക്രൈ­സ്ലർ ഓട്ടൊമൊ­ബൈ­ൽ­സ് (എഫ്.സി­.എ) സ്പോ­ർ­ട് യൂ­ട്ടി­ലി­റ്റി­ വാ­ഹനത്തി­ന്റെ­ പരി­മി­തകാ­ല പതി­പ്പാ­യ ‘ബെ­ഡ്റോ­ക്ക് എഡീ­ഷൻ­’ പു­റത്തി­റക്കി­. ഇന്ത്യൻ വാ­ഹന വി­പണി­യിൽ കാ­ൽ ­ലക്ഷത്തോ­ളം കോംപസ് ജീ­പ്പാണ് വി­ൽ­പ്പന നടത്തി­യി­രി­ക്കു­ന്നത്. കോംപസി­ന്റെ­ അടി­സ്ഥാ­ന വകഭേ­ദമാ­യ ‘സ്പോ­ർ­ട്’ അടി­ത്തറയാ­ക്കി­യാണ് എഫ്.സി­.എ ‘ബെ­ഡ്റോ­ക്ക് എഡീ­ഷൻ­’ അവതരി­പ്പി­ച്ചി­രി­ക്കു­ന്നത്. 

ഡീ­സൽ എഞ്ചി­നിൽ അവതരി­പ്പി­ച്ച  ഈ പരി­മി­തകാ­ല പതി­പ്പിൽ, ബ്ലാ­ക്ക് ഫി­നി­ഷു­ള്ള 16 ഇഞ്ച് അലോയ് വീൽ, ഡോ­റി­ലെ­ കറു­പ്പ് ഡി­കാൽ, ബ്ലാ­ക്ക് റൂഫ് റെ­യ്ൽ എന്നി­വയെ­ല്ലാം  അടങ്ങി­യി­രി­ക്കു­ന്നു­. 

വോ­ക്കൽ വൈ­റ്റ്, മി­നി­മൽ ഗ്രേ­, എക്സോ­ട്ടി­ക്ക റെഡ് എന്നീ­ മൂ­ന്ന് നി­റങ്ങളി­ലാ­യാണ് ‘ബെ­ഡ്റോ­ക്ക് എഡീ­ഷൻ­’ വി­പണി­യി­ലെ­ത്തി­യി­രി­ക്കു­ന്നത്. അകത്തളത്തിൽ ‘ബെ­ഡ്റോ­ക്ക്’ ബാ­ഡ്ജിംഗു­ള്ള സീ­റ്റ് കവർ, പു­ത്തൻ ഫ്ളോർ മാ­റ്റ്,  ഡൈ­നമിക് ഗൈ­ഡൻ­സു­ള്ള റി­വേ­ഴ്സിംഗ് ക്യാ­മറ പ്രവർ­ത്തി­ക്കു­ന്ന അഞ്ച് ഇഞ്ച് ഇൻ­ഫൊ­ടെ­യ്ൻ­മെ­ന്റ് സി­സ്റ്റം തു­ടങ്ങി­യവയാണ് വാ­ഹനത്തി­ന്റെ­ അകത്തള വി­ശേ­ഷങ്ങൾ.

17.53 ലക്ഷം രൂ­പയാണ് ഈ ‘ജീ­പ്പി­’ന് ഡൽ­ഹി­ ഷോ­റൂ­മിൽ വി­ല. മു­ന്നിൽ ഇരട്ട എയർ­ബാ­ഗ്, ഇ.ബി­.ഡി­ സഹി­തം എ.ബി­.എസ്, െ­സ്റ്റബി­ലി­റ്റി­ ആന്റ് ട്രാ­ക്ഷൻ കൺ­ട്രോൾ, ഫോർ വീൽ ഡി­സ്ക് ബ്രേ­ക്ക്, പവർ അഡ്ജസ്റ്റ് ഫോ­ൾ­ഡിംഗ് വിംഗ് മി­റർ, ഇലക്ട്രിക് പാ­ർ­ക്കിംഗ് ബ്രേ­ക്ക് തു­ടങ്ങി­ ‘സ്പോ­ർ­ട്’ വകഭേ­ദത്തി­ലെ­ സവി­ശേ­ഷതകളൊ­ക്കെ­ ‘ബെ­ഡ്റോ­ക്ക് എഡീ­ഷനി­’ൽ ലഭ്യമാ­ണ്. പരമാ­വധി­ 173 ബി­ എച്ച് പി­ വരെ­ കരു­ത്തു­ള്ള രണ്ട് ലീ­റ്റർ ഡീ­സൽ എഞ്ചി­നാണ് ഇതി­ലു­ള്ളത്.

You might also like

Most Viewed