2017 - 18ലെ­ ആ​ദാ​­​യ നി​­​കു​­​തി­ റി​­​ട്ടേ​­​ണു​­​ക​ൾ ജൂ​­​ലൈ­ 31-ന്­ മു​­​ന്പ് അടയ്ക്കണം


നി­ർ­ബന്ധി­ത ഓഡി­റ്റ് ആവശ്യമു­ള്ള സ്ഥാ­പനങ്ങളും അവയു­ടെ­ പങ്കു­കാ­രും കന്പനി­കളും ഒഴി­കെ­യു­ള്ള നി­കു­തി­ദാ­യകർ 2017−18  സാ­ന്പത്തി­കവർ­ഷത്തെ­ ആദാ­യനി­കു­തി­ റി­ട്ടേ­ണു­കൾ ഫയൽ­ചെ­യ്യു­ന്നതി­നു­ള്ള അവസാ­ന തീ­യതി­ ജൂ­ലൈ­ 31 (നി­ലവി­ൽ­) ആണ്. നി­ർദ്­ദി­ഷ്ട തീ­യതി­ക്കു­ള്ളിൽ ആദാ­യനി­കു­തി­ റി­ട്ടേ­ണു­കൾ സമർ­പ്പി­ച്ചി­ല്ലെ­ങ്കിൽ ഡി­സംബർ 31 വരെ­യു­ള്ള കാ­ലതാ­മസത്തിന് 5,000 രൂ­പ പി­ഴയും 2019 മാ­ർ­ച്ച് 31 വരെ­യു­ള്ള കാ­ലതാ­മസത്തിന് 10,000 രൂ­പ പി­ഴയും റി­ട്ടേൺ സമർ­പ്പി­ക്കു­ന്ന സമയത്തു­തന്നെ­ നി­ർ­ബന്ധമാ­യും അടയ്ക്കേ­ണ്ടതാ­ണ്.

ഓഡി­റ്റി­ന്­ വി­ധേ­യമാ­കു­ന്നവർ­ക്ക് സെ­പ്തംബർ 30 വരെ­ റി­ട്ടേ­ണു­കൾ ഫയൽ ചെ­യ്യാൻ സമയമുണ്ട്. ആദാ­യനി­കു­തി­ നി­യമം 92 ഇ വകു­പ്പ് അനു­സരി­ച്ച് റി­പ്പോ­ർ­ട്ട് സമർ­പ്പി­ക്കേ­ണ്ടി­ വരു­ന്ന നി­കു­തി­ദാ­യകർ­ക്ക്­ നവംബർ 30 വരെ­ റി­ട്ടേ­ണു­കൾ പി­ഴ കൂ­ടാ­തെ­ ഫയൽ ചെ­യ്യു­വാൻ സാ­ധി­ക്കും. റി­ട്ടേ­ണു­കൾ ഫയൽ ചെ­യ്യു­ന്ന സമയത്ത് ആധാർ നന്പർ നൽ­കണം. ആധാർ നന്പർ ഇല്ലാ­ത്ത വ്യക്തി­കൾ ആധാർ ആപ്ലി­ക്കേ­ഷൻ  സമർ­പ്പി­ച്ചതി­ന്‍റെ­ എന്റോ­ൾ­മെ­ന്‍റ് ഐഡി­ നൽ­കി­യാൽ മതി­.

50 ലക്ഷം രൂ­പയിൽ കൂ­ടു­തൽ നി­കു­തി­ക്ക് മു­ന്പ് വരു­മാ­നമു­ള്ള നി­കു­തി­ദാ­യകർ ആദാ­യനി­കു­തി­ റി­ട്ടേ­ണു­കളിൽ ഈ വർ­ഷം മു­തൽ സ്വത്തു­ക്കളു­ടെ­  വി­വരങ്ങളും അഡ്രസും നൽ­കണം. 

ഉപയോ­ഗി­ക്കേ­ണ്ട ഫോ­മു­കൾ: ഐടി­.ആർ. 1 (സഹജ്) 

ശന്പളം/പെ­ൻ­ഷൻ വരു­മാ­നം, ഒരു­ വീ­ടി­ന്‍റെ­ മാ­ത്രം വാ­ടക ലഭി­ക്കു­ന്നവർ മറ്റ്­ വരു­മാ­നങ്ങളാ­യ പലി­ശ, ഡി­വി­ഡൻ­ഡ് മു­തലാ­യവ ലഭി­ക്കു­ന്നവർ­ക്കാണ് ഈ റി­ട്ടേൺ  ഫോം ആണ് ഉപയോ­ഗി­ക്കേണ്ടത്. 

എന്നാൽ, 50 ലക്ഷം രൂ­പയി­ൽ­കൂ­ടു­തൽ നി­കു­തി­ക്ക് ­മു­ന്പ് വരു­മാ­നമു­ള്ളവർ ഹൗസ് പ്രോ­പ്പർ­ട്ടി­യു­ടെ­ വാ­ടകയി­നത്തിൽ ഒന്നിൽ കൂ­ടു­തൽ വാ­ടക ലഭി­ക്കു­ന്നവർ, ലോ­ട്ടറി­യി­ൽ­നി­ന്നും കു­തി­രപ്പന്തയത്തി­ൽ­നി­ന്നും വരു­മാ­നം ലഭി­ക്കു­ന്നവർ, 10 ലക്ഷം രൂ­പയിൽ കൂ­ടു­തൽ ഡി­വി­ഡനൻ­ഡ് ലഭി­ക്കു­ന്നവർ, മൂ­ലധന നേ­ട്ടം ഉണ്ടാ­യി­ട്ടു­ള്ളവർ (ഹ്രസ്വകാ­ല നേ­ട്ടവും ദീ­ർ­ഘകാ­ല നേ­ട്ടവും ഉൾ­പ്പെ­ടും.), ബി­സി­നസിൽ നി­ന്നോ­ പ്രൊ­ഫഷനി­ൽ­നി­ന്നോ­ വരു­മാ­നമു­ള്ളവർ, വി­ദേ­ശവരു­മാ­നത്തിന് ടാ­ക്സ് ക്രെ­ഡി­റ്റ് എടു­ക്കു­ന്നവർ, വി­ദേ­ശത്ത് സ്വത്തു­ക്കൾ സൂ­ക്ഷി­ച്ചി­ട്ടു­ള്ളവർ, വി­ദേ­ശബാ­ങ്കു­കളിൽ ഓപ്പറേ­ഷന് അധി­കാ­രം ലഭി­ച്ചി­ട്ടു­ള്ളവർ, വി­ദേ­ശവരു­മാ­നം ഉള്ളവർ മു­തലാ­യ വ്യക്തി­കൾ­ക്ക് ഐ.ടി­.ആർ.1 (സഹജ്) ഉപയോ­ഗി­ക്കാൻ സാ­ധി­ക്കി­ല്ല.

ആദാ­യനി­കു­തി­ റി­ട്ടേ­ണു­കളോ­ടൊ­പ്പം ഒരു­ വി­ധത്തി­ലു­ള്ള പേ­പ്പറു­കളും ഫയൽ­ചെ­യ്യു­വാൻ സാ­ധി­ക്കി­ല്ല. റി­ട്ടേ­ണു­കൾ പേ­പ്പർ ഫോ­മിൽ നേ­രി­ട്ട് ആദാ­യനി­കു­തി­ ഓഫീ­സിൽ സമർ­പ്പി­ക്കു­വാൻ (ചി­ല സാ­ഹചര്യങ്ങൾ ഒഴി­കെ­) സാ­ധി­ക്കു­ന്നതാ­ണ്. കൂ­ടാ­തെ­ ഇലക്‌ട്രോ­ണിക് ആയി­ ഡി­ജി­റ്റൽ സി­ഗ്‌നേ­ച്ചർ ഉപയോ­ഗി­ച്ചും അല്ലെ­ങ്കിൽ ഇലക്‌ട്രോ­ണിക് വെ­രി­ഫി­ക്കേ­ഷൻ കോഡ് ഉപയോ­ഗി­ച്ചും ഫയൽ ചെ­യ്യാ­വു­ന്നതാ­ണ്. കൂ­ടാ­തെ­ ഇലക്‌ട്രോ­ണി­ക്കായി­ ഫയൽ ചെ­യ്തതി­ന് ­ശേ­ഷം ലഭി­ക്കു­ന്ന ഐ.ടി.­ആർ ­എന്ന അക്നോ­ളജ്മെ­ന്‍റ് ഫോം ഒപ്പി­ട്ടതി­ന് ­ശേ­ഷം ഒരു­ കോ­പ്പി­ പോ­സ്റ്റ്ബാഗ് നന്പർ 1, ഇലക്‌ട്രോ­ണിക് സി­റ്റി­ ഓഫീ­സ്, ബാംഗളൂ­രു­, കർ­ണാ­ടക േസ്റ്റേ­റ്റ് പിൻ: - 560600 എന്ന വി­ലാ­സത്തിൽ അയച്ചു­ നൽ­കു­ക.

You might also like

Most Viewed