പാ­ർ­പ്പി­ട നി­യമം കർ­ക്കശ്ശമാ­ക്കു­ന്നു­


കൊ­ച്ചി­ : പാർപ്പിട നിയമം കർക്കശ്ശമാക്കുന്നു. പാ­ർ­പ്പി­ടം സ്വന്തമാ­ക്കാനായി പണം നൽ­കി­യിട്ടും, കെ­ട്ടി­ട നി­ർമ്­മാ­ണ കന്പനി­യു­ടെ­ ചതി­യി­ൽ­പ്പെ­ട്ട് ഒടു­വിൽ പണവു­മി­ല്ല, വീ­ടു­മി­ല്ല എന്ന അവസ്ഥയി­ലാ­യ ഒരുപാട് പേർ നിലവിലുണ്ട്. ഇത്തരക്കാരുടെ പ്രശ്നങ്ങൾ പരി­ഹരി­ക്കാനായി, കേ­ന്ദ്ര കടബാ­ധ്യതാ­ നി­വാ­രണ നി­യമത്തിൽ (ഇൻ­സോ­ൾ­വൻ­സി­ ആന്റ് ബാ­ങ്ക്റപ്റ്റ്സി­ കോ­ഡ്) പാ­ർ­പ്പി­ടം വാ­ങ്ങാൻ പണം കൊ­ടു­ത്തവരെ­യും ധനകാ­ര്യ കടക്കാ­രാ­യി­ (ഫി­നാ­ൻ­ഷ്യൽ ക്രെ­ഡി­റ്റേ­ഴ്സ്) അംഗീ­കരി­ച്ച് ഓർ­ഡി­നൻ­സ് പു­റപ്പെ­ടു­വി­ച്ചു­.

ഈ നിയമം അനുസരിച്ച്, പണം കി­ട്ടാ­നു­ള്ളവർ­ക്ക് കെ­ട്ടി­ടനി­ർ­മ്മാ­ണ കന്പനി­ക്കെ­തി­രെ­ ദേ­ശീ­യ കന്പനി­ നി­യമ ട്രൈ­ബ്യു­ണൽ (എൻ­സി­എൽ­ടി­) എന്ന കോ­ടതി­യിൽ കേസ് നൽ­കുന്പോൾ, കോ­ടതി­ ഒരു­ ഇൻ­സോ­ൾ­വൻ­സി­ പ്രഫഷണലി­നെ­ പ്രശ്നപരി­ഹാ­രത്തി­ന്­ ചു­മതലപ്പെ­ടു­ത്തും. മാ­ത്രമല്ല ഹർ‍­ജി­ക്കാ­രു­ടെ­ പ്രതി­നി­ധി­യാ­യി­ മറ്റൊ­രു­ ഇൻ­സോ­ൾ­വൻ­സി­ പ്രഫഷനലി­നെ­യും ചു­മതലപ്പെ­ടു­ത്തും. അതോ­ടെ­ കന്പനി­യു­ടെ­ മേൽ ഡയറക്ടർ­മാ­ർ­ക്ക് അധി­കാ­രം നഷ്ടപ്പെ­ടു­ന്നു­. കന്പനി­യു­ടെ­ ആസ്തി­കളെ­ ഏറ്റെ­ടു­ക്കു­ന്നു­. തു­ടർ­ന്നും കന്പനി­യു­ടെ­ ബി­സി­നസ് നടത്തി­ പാ­ർ­പ്പി­ടം പണി­ തീ­ർ­ത്ത്­ നൽ­കണോ­, അതോ­ കന്പനി­യു­ടെ­ ആസ്തി­കൾ വി­റ്റ് പണം തി­രി­കെ­ നൽ­കണോ­ എന്നത്­ തീ­രു­മാ­നി­ക്കു­ക കന്പനി­യു­ടെ­ കടക്കാ­രു­ടെ­ കമ്മി­റ്റി­ തന്നെ­യാ­ണ്.

പാ­ർ­പ്പി­ട നി­ർ­മ്മാ­താ­ക്കൾ വ്യക്തി­കളോ­, പാ­ർ­ട്ണർ­ഷിപ് സ്ഥാ­പനങ്ങളോ­ ആണെ­ങ്കിൽ ഓർ­ഡി­നൻ­സ് ബാ­ധകമല്ല. ലി­മി­റ്റഡ് ലയബി­ലി­റ്റി­ കന്പനി­യോ­ ലി­മി­റ്റഡ് ലയബി­ലി­റ്റി­ പാ­ർ­ട്ണർ­ഷി­പ്പോ­ തന്നെ­യാ­വണം. പൊ­തു­വാ­യ അറി­യി­പ്പ് നൽ­കി­ ക്ലെ­യിം ഉള്ളവർ­ക്കെ­ല്ലാം 14 ദി­വസത്തി­നകം അവ സമർ­പ്പി­ക്കാൻ കോ­ടതി­ നി­യമി­ച്ച ഇൻ­സോ­ൾ­വൻ­സി­ പ്രഫഷനൽ അവസരം നൽ­കും. കടക്കാ­രെ­യും ഉൾ­പ്പെ­ടു­ത്തി­ കടബാ­ധ്യതാ­ വി­ദഗ്ദ്ധൻ (ഇൻ­സോ­ൾ­വൻ­സി­ പ്രഫഷനൽ­) രൂ­പം കൊ­ടു­ക്കു­ന്ന കമ്മി­റ്റി­യാണ് പി­ന്നീട് തീ­രു­മാ­നങ്ങളെ­ല്ലാം കൈ­ക്കൊ­ള്ളു­ന്നത്.

നി­യമം കർ­ക്കശമാ­യതി­നാൽ കോ­ടതി­ക്ക്­ പു­റത്തു­വച്ച് ഒത്തു­തീ­ർ­പ്പാ­ക്കാൻ ബി­ൽ­ഡർ­മാ­ർ­ക്ക്­ പ്രേ­രണയാ­വു­ന്നു­. ഒന്നു­കിൽ ഫ്ളാ­റ്റോ­ വീ­ടോ­ അല്ലെ­ങ്കിൽ കൊ­ടു­ത്ത പണമോ­ തി­രി­കെ­ കി­ട്ടാൻ അതോ­ടെ­ വഴി­യൊ­രു­ങ്ങും.

ഈ കമ്മി­റ്റി­യു­ടെ­ ഏത്­ തീ­രു­മാ­നവും നടപ്പാ­ക്കാൻ നേ­രത്തേ­ 75% പേർ അംഗീ­കരി­ക്കണമാ­യി­രു­ന്നത് 66% പേർ എന്ന് ചു­രു­ക്കി­. സാ­ധാ­രണ തീ­രു­മാ­നങ്ങൾ­ക്ക് 51% പേ­രു­ടെ­ കേ­വല ഭൂ­രി­പക്ഷവും മതി­.  കമ്മി­റ്റി­യി­ലെ­ 90% പേ­രും ചേ­ർ­ന്നു­ തീ­രു­മാ­നി­ച്ചാൽ എൻ­സി­എൽ­റ്റി­ കോ­ടതി­യി­ലെ­ കേസ് പി­ൻ­വലി­ക്കാം.

You might also like

Most Viewed