നമ്മുടെ കാ­ർ­ഡുകൾ സു­രക്ഷിതമാണോ?


ഡെ­ബി­റ്റ് കാ­ർ­ഡു­കളി­ലെ­ വി­വരങ്ങൾ അതി­ന്റെ­ ഉടമ പോ­ലും അറി­യാ­ത്ത രീ­തി­യിൽ തട്ടി­യെ­ടു­ത്ത് ഓൺ­ലൈൻ ബാ­ങ്കിംഗ് മോ­ഷണങ്ങൾ പെ­രു­കു­ന്നു­വെ­ന്ന വാ­ർ­ത്തകൾ എല്ലാ­വർ­ക്കും അറി­യാ­വു­ന്നതാ­ണ്. ഇക്കാ­ര്യത്തിൽ ആദ്യമാ­യി­ മു­ൻ­കരു­തൽ എടു­ക്കേ­ണ്ടത് എന്തെ­ന്നാൽ  ‘നി­ങ്ങളു­ടെ­ കാ­ർ­ഡ് നന്പർ, കാ­ലാ­വധി­ തീ­യതി­, സി­വി­വി­ നന്പർ, പിൻ നന്പർ, ഒടി­പി­ നന്പർ തു­ടങ്ങി­യവയൊ­ന്നും ഫോ­ണി­ലൂ­ടെ­യോ­ ഇ-മെ­യി­ലി­ലൂ­ടെ­യോ­ മറ്റ് രീ­തി­യി­ലോ­ ആരു­മാ­യും പങ്കു­വെ­യ്ക്കരു­ത്’ എന്നതാ­ണ്. ഇക്കാ­ര്യങ്ങൾ ബാ­ങ്ക് ഒരി­ക്കലും പു­റത്ത് വി­ടു­കയി­ല്ല. ഈ രീ­തി­യി­ലു­ള്ള സന്ദേ­ശങ്ങൾ അക്കൗ­ണ്ടു­ള്ളവർ­ക്കെ­ല്ലാം ബാ­ങ്കു­കൾ മെ­സേജ് അയക്കാ­റു­ണ്ട്. ഇടപാ­ടു­കാ­ർ­ക്ക് ഇത്തരം സാ­ഹചര്യങ്ങൾ തടയു­ന്നതിന് മറ്റ് ചി­ല കാ­ര്യങ്ങൾ കൂ­ടി­ ശ്രദ്ധി­ക്കാ­വു­ന്നതാ­ണ്.

1. വേ­ണ്ടപ്പോൾ തു­റക്കാം

ഡെ­ബി­റ്റ് കാ­ർ­ഡു­കളും ക്രെ­ഡി­റ്റ് കാ­ർ­ഡു­കളും ആവശ്യം കഴി­ഞ്ഞ ശേ­ഷം ഓഫ് ചെ­യ്യാ­നും ആവശ്യം വരു­ന്പോൾ ഓൺ ചെ­യ്യാ­നും സാ­ധി­ക്കും. കാ­ർ­ഡ് ഓഫ് ആക്കി­ െ­വച്ചി­രി­ക്കു­ന്ന അവസരങ്ങളിൽ ഓൺ­ലൈ­നാ­യോ­ നേ­രി­ട്ടോ­ ഇടപാ­ടു­കൾ നടത്താൻ സാ­ധി­ക്കി­ല്ല. എ.ടി­.എമ്മു­കളിൽ നി­ന്ന് പണം പി­ൻ­വലി­ക്കേ­ണ്ടി­ വരി­ക, കച്ചവട സ്ഥാ­പനങ്ങൾ­ക്ക് പണം നൽ­കേ­ണ്ടി­ വരി­ക, ഓൺ­ലൈൻ ഇടപാ­ടു­കൾ ആവശ്യം വരി­ക തു­ടങ്ങി­യ സന്ദർ­ഭങ്ങളിൽ മാ­ത്രം കാ­ർ­ഡ് ഓൺ ചെ­യ്യു­ന്ന രീ­തി­യിൽ കാ­ർ­ഡു­കളിൽ സൗ­കര്യമു­ണ്ട്. േ­സ്റ്ററ്റ് ബാ­ങ്ക് ഓഫ് ഇന്ത്യ ഉൾ­പ്പെ­ടെ­ പല ബാ­ങ്കു­കളും ഡെ­ബി­റ്റ്, ക്രെ­ഡി­റ്റ് കാ­ർ­ഡു­കളിൽ ഈ സേ­വനം നൽ­കു­ന്നു­ണ്ട്.

2. എസ്.ബി­.ഐ ക്വി­ക്

േ­സ്റ്ററ്റ് ബാ­ങ്ക് ഓഫ് ഇന്ത്യയു­ടെ­ എ.ടി­.എം കാ­ർ­ഡു­കൾ കൈ­കാ­ര്യം ചെ­യ്യു­ന്നതിന് ഇടപാ­ടു­കാ­രെ­ സഹാ­യി­ക്കു­ന്ന എസ്.ബി­.ഐ ക്വിക് എന്ന മൊ­ബൈൽ ആപ് ആൻ­ഡ്രോ­യ്ഡ്, വി­ൻ­ഡോ­സ്, ഐ.ഒ.എസ് തു­ടങ്ങി­ വ്യത്യസ്ത സോ­ഫ്റ്റ്‌വെ­യറു­കൾ ഉപയോ­ഗി­ക്കു­ന്ന ഫോ­ണു­കളി­ലെ­ല്ലാം ഉപയോ­ഗത്തിൽ വരു­ത്താം, ആപ് സ്റ്റോ­റി­ൽ­നി­ന്ന് ക്വിക് ആപ് ഡൗ­ൺ­ലോഡ് ചെ­യ്തെ­ടു­ത്തശേ­ഷം മൊ­ബൈൽ ഫോൺ നന്പർ ബാ­ങ്കിൽ രജി­സ്റ്റർ ചെ­യ്യു­കയാണ് ആദ്യ നടപടി­. ആപ്പി­ലു­ള്ള എ.ടി­.എം കാ­ർ­ഡ് കോ­ൺ­ഫി­ഗറേ­ഷൻ എന്ന സൗ­കര്യം ഉപയോ­ഗി­ച്ച് എ.ടി­.എം, കച്ചവട സ്ഥാ­പനങ്ങൾ, ഇ--കൊ­മേ­ഴ്സ് തു­ടങ്ങി­ വി­വി­ധ ചാ­നലു­കളിൽ ഉപയോ­ഗം തടഞ്ഞു­കൊ­ണ്ട് കാ­ർ­ഡ് ഓഫ് ചെ­യ്യാം. അതോ­ടൊ­പ്പം തന്നെ­ ദേ­ശീ­യ, രാ­ജ്യാ­ന്തര ഇടപാ­ടു­കളും നി­ർ­ത്തി­വയ്ക്കാം. ഉപയോ­ഗി­ക്കേ­ണ്ട സമയത്ത് ഇതേ­ സ്ക്രീ­നു­കൾ ഉപയോ­ഗി­ച്ചു­തന്നെ­ കാ­ർ­ഡ് ഓൺ ചെ­യ്യു­കയു­മാ­കാം. മൊ­ബൈൽ ആപ് ഉപയോ­ഗി­ച്ച് ഇടപാ­ട്­ തു­കയു­ടെ­ പരി­ധി­ കാ­ർ­ഡു­ടമയ്ക്ക് തന്നെ­ സെ­റ്റ് ചെ­യ്യാം. കാ­ർ­ഡ് ഉപയോ­ഗി­ച്ച് നടക്കു­ന്ന ഇടപാ­ടു­കൾ അപ്പപ്പോൾ നി­രീ­ക്ഷി­ക്കു­ന്നതി­നു­ള്ള സൗ­കര്യവു­മു­ണ്ട്.

2. ഇ-ഷീ­ൽ­ഡ്

ഏത് ബാ­ങ്ക് നൽ­കി­യ ഡെ­ബി­റ്റ് അഥവാ­ ക്രെ­ഡി­റ്റ് കാ­ർ­ഡ് ആയാ­ലും കാ­ർ­ഡ് ഓഫ് ചെ­യ്യു­ന്നതി­നും ഓൺ ചെ­യ്യു­ന്നതി­നു­മാ­യി­ ‘ഇ-ഷീ­ൽ­ഡ് ആപ്’ പോ­ലു­ള്ള ആപ്ലി­ക്കേ­ഷൻ ആപ് സ്റ്റോ­റു­കളി­ൽ­നി­ന്ന് സ്മാ­ർ­ട് ഫോ­ണു­കളിൽ ഡൗ­ൺ­ലോഡ് ചെ­യ്തെ­ടു­ക്കാൻ സൗ­കര്യമു­ണ്ട്. ആറ്റം ടെ­ക്നോ­ളജി­, ടാൻ വാൾ എന്നീ­ സ്ഥാ­പനങ്ങൾ ചേ­ർ­ന്നാണ് ‘ഇ-ഷീ­ൽ­ഡ് ആപ്’ അവതരി­പ്പി­ച്ചി­രി­ക്കു­ന്നത്. ഈ ആപ്ലി­ക്കേ­ഷൻ ലളി­തമാ­യ രീ­തി­യിൽ പ്രവർ­ത്തി­പ്പി­ക്കാ­വു­ന്നതു­മാ­ണ്. സ്മാ­ർ­ട് ഫോ­ണു­കളല്ലാ­ത്ത സന്ദർ­ഭങ്ങളിൽ ഹ്രസ്വസന്ദേ­ശങ്ങൾ വഴി­യും യു­.എസ്.എസ്.ഡി­ കോ­ഡു­കൾ ഉപയോ­ഗി­ച്ചും കാ­ർ­ഡ് ഓഫ് ചെ­യ്യാ­നും ഓൺ ചെ­യ്യാ­നും സാ­ധി­ക്കും. ഇന്ത്യയ്ക്ക് അകത്തു­ള്ള ഇടപാ­ടു­കൾ മാ­ത്രമല്ല രാ­ജ്യാ­ന്തര ഇടപാ­ടു­കൾ­ക്ക് പോ­ലും ആപ് ഉപയോ­ഗി­ച്ച് ഓഫ് ചെ­യ്തു­വെ­ച്ചി­രി­ക്കു­ന്ന ഫോ­ണു­കളിൽ സാ­ധി­ക്കു­ന്നി­ല്ല എന്ന മെ­ച്ചവു­മു­ണ്ട്.

You might also like

Most Viewed