വേഗത്തിൽ നിങ്ങളുടെ ചിത്രങ്ങളും ഫയലുകളും ഡൗൺലോഡ് ചെയ്യൂ!!!!


വാഷിംഗ്ടൺ: സോഷ്യൽ‍ നെറ്റ്‌വർ‍ക്കിംഗ് സൈറ്റായ ഗൂഗിൾ ‘പ്ലസ്സിന്റെ’ സേവനം ഏപ്രിൽ രണ്ടുവരെ മാത്രം. അതുകൊണ്ട് പ്ലസിൽ‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തിൽ‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കണമെന്ന മുന്നറിയുപ്പുമായി ഗൂഗിൾ രംഗത്തെത്തി. ഏപ്രിൽ‍ രണ്ട് മുതൽ‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാൻ തുടങ്ങും. ഗൂഗിൾ‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടും.

തിങ്കളാഴ്ച മുതൽ‍ പ്ലസിൽ‍ പുതിയ അക്കൗണ്ട് നിർ‍മ്മിക്കാൻ സാധിക്കില്ല. ഗൂഗിളിൽ‍ സൈൻ ഇൻ‍ ചെയ്യുന്പോൾ‍ പ്ലസ് ഉൾ‍പ്പടെയുള്ള ബട്ടനുകൾ‍ തുടർ‍ന്നും കുറച്ച് കാലത്തേക്ക് കാണാമെങ്കിലും പ്രവർ‍ത്തനക്ഷമം ആയിരിക്കില്ലെന്നും ഗൂഗിൾ‍ അറിയിച്ചു.

കഴിഞ്ഞ വർ‍ഷം ഒക്‌ടോബറിലാണ് ഗൂഗിൾ‍ പ്ലസ് നിലനിർ‍ത്തിക്കൊണ്ടു പോകാൻ പ്രയാസമാണെന്നുകാണിച്ച് ഗൂഗിൾ‍ എഞ്‍ചീനിയർ‍മാർ‍ സേവനം നിർ‍ത്തുന്നതായി പ്രഖ്യാപിച്ചത്. അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിൾ‍ പ്ലസിൽ‍ ഇതുകൂടാതെ പരിഹരിക്കാൻ‍ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു.

ഇതിനാൽ‍ ഓഗസ്റ്റിൽ‍ പ്രവർ‍ത്തനം നിർ‍ത്താൻ‍ തീരുമാനിച്ച ഗൂഗിൾ‍ പ്ലസ് ഏപ്രിലിൽ‍ത്തന്നെ അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻ‍ഗണന കൊടുക്കുന്നതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് ഗൂഗിൾ‍ അറിയിച്ചു.

You might also like

Most Viewed