2023 ആകുന്പോൾ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 39 ശതമാനം കൂടും


2023 ആകുന്പോൾ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ അതിസന്പന്നരുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്നാണ് റിപ്പോർട്ട്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ 39 ശതമാനം വർദ്ധന കൈവരിക്കും. ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിൽ വരും. ഇൻഡോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിലും വന്പൻ പണക്കാരുടെ എണ്ണത്തിൽ വലിയ നേട്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നൈറ്റ് ഫ്രാങ്ക് എൽ എൽ പി എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.  പണക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന വരുന്ന ആദ്യത്തെ പത്തു രാജ്യങ്ങളിൽ എട്ടെണ്ണവും ഏഷ്യയിൽ നിന്നായിരിക്കും. 2023 ആകുന്പോൾ ലോകത്തെ 2696 ശതകോടീശ്വരന്മാരിൽ 1003 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. 2018നും 2023നും ഇടയിൽ ഏഷ്യയിലെ വന്പൻ കോടീശ്വരന്മാരുടെ എണ്ണം 27 ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. യൂറോപ്പിന് 18 ശതമാനവും അമേരിക്കക്ക് 17 ശതമാനവുമായിരിക്കും വളർച്ച. റുമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ സ്ഥാനം നേടുന്ന ഏഷ്യയിൽ നിന്ന് അല്ലാതെയുള്ള രാജ്യങ്ങൾ.

You might also like

Most Viewed