ഐ ഫോൺ 7ന്റെ നിർ‍മാണം ഇന്ത്യയിൽ‍ തുടങ്ങി


ന്യൂഡൽഹി: ഐ ഫോൺ 7ന്റെ ഉൽപ്പാദനം ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചു.  ഐ ഫോൺ എസ്.ഇ, ഐ ഫോൺ 6 എസ് എന്നീ ഫോണുകളും ഇതോടൊപ്പം ഇന്ത്യയിലെ പ്ലാന്റിൽ നിർമ്മിക്കും. ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കൾക്കായി ബംഗളൂരുവിൽ ഉൽപ്പാദനം തുടങ്ങിയതായി ആപ്പിൾ വ്യക്തമാക്കി. ആപ്പിളിന്റെ തായ്്വാനിലെ നിർമ്മാണ കരാറുള്ള വിസ്റ്റോൺ ആണ് ബംഗളുരുവിൽ ഐ ഫോൺ നിർമ്മിക്കുന്നത്. മാർച്ച് തുടക്കം മുതൽ നിർമ്മാണം ആരംഭിച്ചതായി കന്പനി അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങിയതോടെ ഐ ഫോൺ 7ന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്പോഴുള്ള നികുതി ബാധകമാല്ലാതാകുന്നതും സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ−പദ്ധതി പ്രകാരമാകുന്പോഴുള്ള ആനുകൂല്യങ്ങളും  ഉൽപ്പന്നത്തിന്റെ വില കുറയാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed