ജൂൺ 4 ന് മൺസൂൺ എത്തും: സ്കൈമെറ്റ്


തിരുവനന്തപുരം:  കേരള തീരത്ത് മൺസൂൺ ജൂൺ നാലോടെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. ഈ വർഷം ശരാശരിയിലും താഴെ മാത്രമേ മഴ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചനം. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കും.  സാധാരണ ജൂൺ ഒന്നിനാണ് മഴ എത്തേണ്ടതെങ്കിലും മൂന്ന് ദിവസം വൈകിയേ മഴയെത്തൂവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മൺസൂൺ മഴ പെയ്ത് തുടങ്ങും. 

ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

You might also like

Most Viewed