ഇന്ത്യയിൽ ഭ​ക്ഷ്യോ​ൽപ്പ​ന്ന റീട്ടെയ്ൽ ശൃം​ഖ​ല തു​ട​ങ്ങാ​ൻ ഫ്ലി​പ് കാ​ർ​ട്ട്


ബംഗളൂരു: ആഗോള റീട്ടെയ്ൽ വമ്പൻ വാൾമാർട്ടിന്‍റെ നിയന്ത്രണത്തിലുള്ള ഇ- കൊമേഴ്സ് കമ്പനിയായ ഫ്ലിപ് കാർട്ട് ഇന്ത്യയിൽ ഭക്ഷ്യോൽപ്പന്ന റീട്ടെയ്ൽ ശൃംഖല ആരംഭിക്കാനൊരുങ്ങുന്നതായി സൂചന. നിലവിൽ ഭക്ഷ്യോൽപ്പന്നങ്ങൾ ഓണ്‍ലൈനിൽ വിൽക്കുന്ന അഞ്ചു കേന്ദ്രങ്ങൾ ഫ്ലിപ്കാർട്ടിനുണ്ട്. ഓൺ ലൈൻ സ്റ്റോറുകൾക്കു പുറമേ ഓഫ്‌ലൈൻ സ്റ്റോറുകൾകൂടി തുടങ്ങാനുള്ള ഫ്ലിപ്കാർട്ടിന്‍റെ പുതിയ തീരുമാനം ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്ന വിപണിയുടെ സാധ്യതകൾ പരിഗണിച്ചാണെന്നാണ് വിലയിരുത്തൽ. 
 
ആഗോളതലത്തിൽ വാൾമാർട്ട് വിൽക്കുന്ന സാധനങ്ങളിൽ 50 മുതൽ 60 ശതമാനം വരെ ഭക്ഷ്യോൽപ്പന്നങ്ങളാണ്. ഇന്ത്യയിലെ റീട്ടെയ്ൽ വിപണിയുടെ മുന്നിൽ രണ്ടു ഭാഗവും ഭക്ഷോൽപ്പ ന്നങ്ങളാണ്. വാൾമാർട്ടിന്‍റെ മുഖ്യ എതിരാളിയായ ആമസോണ്‍ അടുത്തിടെ തങ്ങൾ ഇന്ത്യയിലെ ഭക്ഷ്യോൽപ്പ ന്ന റീട്ടെയ്ൽ വിപണിയിൽ വലിയ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.  

You might also like

Most Viewed