ഫു​ഡ്പാ​ണ്ട ഭ​​​​ക്ഷ​​​​ണ വി​​​​ത​​​​ര​​​​ണം നിർത്തിവെച്ചതായി റിപ്പോർട്ട്


മുംബൈ: ഓണ്‍ലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഫുഡ് പാണ്ടയുടെ ഭക്ഷണ വിതരണം, ഉടമസ്ഥരായ ഒല നിർത്തിവെച്ചുവെന്ന് റിപ്പോർട്ട്. 1,500 വിതരണ ജീവനക്കാരെയും 45 ഓഫീസ് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായും വാർത്തകളുണ്ട്. എന്നാൽ, ഫുഡ് പാണ്ടയുടെ തന്നെ ക്ലൗഡ് ബിസിനസ് പ്രവർത്തനം തുടരുന്നുണ്ട്.

2017 ഡിസംബറിലാണ് ബർലിൻ കമ്പനിയായ ഡെലിവറി ഹീറോയിൽനിന്ന് ഒല, ഫുഡ് പാണ്ടയെ സ്വന്തമാക്കുന്നത്. ഫുഡ്പാണ്ടയിൽ പണമിറക്കുന്നത് ഒല നിർത്തിയതായി മാസങ്ങൾക്കു മുമ്പു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈൻ ഭക്ഷണ വിതരണരംഗത്തു മുഖ്യ എതിരാളികളായ സ്വിഗി, സൊമാറ്റോ, ഊബർ ഈറ്റ്സ് എന്നീ കമ്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണു ഫുഡ്പാണ്ടയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.  

You might also like

Most Viewed