വാ​വേയെ കൈവിട്ട് മൈ​ക്രോ​സോ​ഫ്റ്റും


ന്യൂയോർക്ക്: ചൈനീസ് കമ്പനി വാവേയെ ഗൂഗിൾ പിന്തള്ളിയതിനു പിന്നാലെ ടെക് ഭീമനായ മൈക്രോസോഫ്റ്റും വാവേയുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്‍റെ ഓണ്‍ലൈൻ സ്റ്റോറിൽനിന്നു വാവേയുടെ മേറ്റ് ബുക്ക് എക്സ് ലാപ്ടോപ്പിനെ നീക്കം ചെയ്തതോടെയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വാവേ തങ്ങളുടെ നെറ്റ്‌വർക്ക് സെർവറുകളിൽ കൂടുതലായും വിൻഡോസ് ഒ.എസ് ആണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ മൈക്രോസോഫ്റ്റ് സഹകരണം അവസാനിപ്പിച്ചാൽ വാവേയുടെ നെറ്റ്‌വർക്ക് സംവിധാനങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനം പ്രശ്നത്തിലാകുമെന്നാണു വിലയിരുത്തൽ.
 
അതേസമയം, ആൻഡ്രോയിഡിന് പകരമുള്ള ഒ.എസ് നിർമിക്കുന്നതിനൊപ്പം വിൻഡോസിനു പകരമായി ഉപയോഗിക്കാവുന്ന സംവിധാനം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു വാവേ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗൂഗിളും ചിപ്സെറ്റ് നിർമ്മാതാക്കളായ ക്വാൽകോം, ക്സിലിങ്ക്സ് തുടങ്ങിയ കമ്പനികളും വാവെയുമായുള്ള ബിസിനസ് കരാറുകൾ റദ്ദാക്കിയത്. 

You might also like

Most Viewed