കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വിലക്ക് നീക്കി സൗദി


തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സൗദി അറേബ്യ നീക്കി. ഇതോടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി കേരളത്തില്‍ നിന്ന് പഴം, പച്ചക്കറികള്‍ കയറ്റി അയച്ചു തുടങ്ങി. 

നിപ്പ ബാധയെ തുടര്‍ന്ന് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംസ്ഥാനം നിപ്പ വിമുക്തമായെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിന് പുറമേ പല രാജ്യങ്ങളും വിലക്ക് നീക്കം ചെയ്തിരുന്നു.

You might also like

Most Viewed