ആമസോണിലൂടെ ഇനി വിമാന ടിക്കറ്റും


കൊച്ചി: ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമസോണിലൂടെ ഇനി ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകൾ ബുക്കുചെയ്യാം. ആമസോൺ വെബ്‌സൈറ്റിലെയോ ആപ്പിലെയോ ആമസോൺ പേ പേജിലുള്ള ഫ്ലൈറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ആഭ്യന്തര വിമാന ടിക്കറ്റുകളും പ്രത്യേക ഇളവുകളും നേടാനാകും.

നിലവിലുള്ള കോൺടാക്ട്, പേയ്‌മെന്റ് വിശദാംശങ്ങൾ ഉപയോഗിച്ചുതന്നെ ബുക്ക്‌ ചെയ്യാം. ടിക്കറ്റ് ചാർജും മറ്റു ചാർജുകളും ഉൾപ്പെടെയുള്ള കണക്കുകൾ  ഉപയോക്താക്കൾക്ക് ലഭിക്കും. ടിക്കറ്റുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാൽ അഡീഷണൽ ചാർജില്ലാതെ എയർലൈൻ ക്യാൻസലേഷൻ പിഴമാത്രം അടച്ചാൽ മതിയെന്നും ആമസോൺ പേ ഡയറക്ടർ ഷാരിഖ് പ്ലാസ്റ്റിക്‌വാല അറിയിച്ചു.

You might also like

Most Viewed