ടൊയോട്ട ‘ഗ്ലാൻസ’ വിപണിയിൽ


കൊച്ചി∙ ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രീമിയം ഹാച്ബാക്ക് കാറായ ‘ഗ്ലാൻസ’ വിപണിയിലെത്തി. സുസുക്കിയുമായുള്ള സഹകരണത്തിൽ ടൊയോട്ട പുറത്തിറക്കുന്ന ആദ്യ കാറാണിത്.

83 എച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ പതിപ്പ് മാനുവൽ ഗിയർ ബോക്സുമായി ‘വി’ വേരിയന്റിലും (ഡൽഹി ഷോറൂം വില 7.58 ലക്ഷം രൂപ) സിവിടി ഓട്ടമാറ്റിക്  ഗിയർ ബോക്സുമായി ‘ജി’ (8.30 ലക്ഷം), ‘വി’ (8.90 ലക്ഷം) വേരിയന്റുകളിലും ലഭിക്കും. 90 എച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ സ്മാർട് ഹൈബ്രിഡ് പതിപ്പ് ജി വേരിയന്റിൽ മാനുവൽ ഗിയറുമായി ലഭിക്കും (7.22 ലക്ഷം രൂപ).

രണ്ട് എൻജിനുകളും ബിഎസ്–6 നിർഗമന വ്യവസ്ഥകൾ പാലിക്കുന്നവയാണ്. സ്മാർട് ‌ൈഹബ്രിഡ് മോഡൽ ലീറ്ററിന് 23.87 കിലോമീറ്ററും 83എച്ച്പി മോഡൽ മാനുവൽ ഗിയറോടെ 21.01 കിലോമീറ്ററും ഓട്ടമാറ്റിക്കിൽ 19.56 കിലോമീറ്ററും ഇന്ധനക്ഷമതയേകുമെന്ന് മാനേജിങ് ഡയറക്ടർ മസകാസു യോഷിമുറ പറഞ്ഞു.  ഗ്ലാൻസയ്ക്ക് 3 വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേഡ് വാറന്റി മുഖ്യ ആകർഷണമാണ്.

You might also like

Most Viewed