ദെയ്‌വ സ്മാർട് ടിവി


ന്യൂഡൽഹി: ദെയ്‌വ, പുതിയ ഡി32എസ് ബാർ 80 സെന്റിമീറ്റർ, സ്മാർട് എൽഇഡി ടി.വി വിപണിയിലിറക്കി. യൂണിക് ക്രിക്കറ്റ് പിക്ചർ മോഡ് സഹിതം വരുന്ന ഈ ടെലിവിഷൻ നൽകുന്നത് സറൗണ്ട് സൗണ്ടും എൻഹാൻസ്ഡ് പിക്ചർ ക്വാളിറ്റിയും ഉൾക്കൊള്ളുന്ന ക്രിക്കറ്റ് അനുഭവമാണ്.

ക്വാണ്ടം ലുമിനിറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയിലാണ് ക്രിക്കറ്റ് മോഡ്. 1366 - 768 പിക്‌സൽ റസല്യൂഷൻ, 300 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്, ബിൽറ്റ് ഇൻ സൗണ്ട് ബാർ എന്നിവയോടെയാണെത്തുന്നത്.

എ പ്ലസ് ഗ്രേഡ് പാനൽ, 16.7 മില്യൺ നിറങ്ങൾ എന്നിവയുമായി ഈ സ്മാർട് ടിവി ചുവപ്പിന്റെയും പച്ചയുടെയും നീലയുടെയും കളർ എഫിഷ്യൻസി ഗണ്യമായി വർദ്ധിപ്പിക്കുന്നു. 1.5 ഗിഗാഹെട്‌സ് കോർടെക്‌സ് എ 53 ക്വാഡ്‌കോർ പ്രൊസസറും ആൻഡ്രോയിഡ് 8.0 വേർഷനും 1 ജിബി റാമും 8 ജിബി റോമും ടെലിവിഷനു കരുത്തു പകരുന്നു.  12990 രൂപയാണ് വില.

 

You might also like

Most Viewed