പിയാജിയോ ആപെ സിറ്റി പ്ലസ് വിപണിയിലെത്തി


കൊച്ചി: പിയാജിയോ ആപെ സിറ്റി പ്ലസ് വിപണിയിലിറക്കി. ചെറുവാണിജ്യ വാഹന വിപണിയിലെ മുൻനിരക്കാരായ പിയാജിയോ മുച്ചക്ര വാഹനങ്ങളിലെ മിഡ്-ബോഡി വിഭാഗത്തിലേക്കു കടന്നു. ആപെ സിറ്റി പ്ലസിലെ 3-വാൽവ് സാങ്കേതിക വിദ്യയോടുകൂടിയ 230 സിസി എൻജിൻ കരുത്തുറ്റതായതിനാൽ മികച്ച പിക്-അപ് പ്രദാനം ചെയ്യുന്നതായി അധികൃതർ പറഞ്ഞു. പിയാജിയോയുടെ ഇന്ത്യയിലേയും ഇറ്റലിയിലെയും എൻജിനിയർമാർ ചേർന്നു രൂപകല്പന ചെയ്ത ആപെ സിറ്റി പ്ലസ് എൽപിജി, സിഎൻജി, പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭ്യമാണ്. 

മൂന്ന് നിറങ്ങളിൽ ലഭ്യമായ ആപെ സിറ്റി പ്ലസിന്‍റെ സിഎൻജി, എൽപിജി, പെട്രോൾ മോഡലുകൾക്ക് 36 മാസത്തേയോ ഒരു ലക്ഷം കിലോമീറ്റർ വരെയോ വാറന്‍റി ലഭിക്കും. ’സൂപ്പർ സേവർ സ്കീം’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ഓഫർ പ്രകാരം പൊതുവായ മെയിന്‍റനൻസ് ചാർജ്, ഘടകങ്ങളുടെ വില എന്നിവ നൽകേണ്ടതില്ല. ഡീസൽ മോഡലിന് 42 മാസമോ 1.2 ലക്ഷം കീലോമീറ്ററോ ആണ് വാറണ്ടി.

You might also like

Most Viewed