ബ​ജാ​ജ് ഡോ​മി​നറി​നു ലോ​കറിക്കാ​ർ​ഡ്


കൊച്ചി: ആർക‌്ടിക്കിൽനിന്ന് അന്‍റാർട്ടിക്കയിലേക്കു യാത്ര നടത്തുന്ന ആദ്യ ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്ന ബഹുമതി ബജാജ് ഡോമിനർ സ്വന്തമാക്കി. ആർക്‌ടിക് സർക്കിളിലെ തുക്തോയാക്തുക്കിൽനിന്ന് അർജന്‍റീനയിലെ ഉഷുവായിലേക്കും അവിടെനിന്ന് അന്‍റാർട്ടിക്കയിലേക്കുമായിരുന്നു മോട്ടോർ സൈക്കിൾ യാത്ര. മൂന്നു ഭൂഖണ്ഡങ്ങളിലെ 15 രാജ്യങ്ങളിലായി 51,000 കിലോമീറ്റർ നീണ്ടുനിന്ന യാത്ര 99 ദിവസംകൊണ്ടാണു ദീപക് കാമത്ത്, പി.എസ്. അവിനാശ്, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഇന്ത്യൻ മോട്ടോർസൈക്കിൾ സംഘം പൂർത്തിയാക്കിയത്. ശരാശരി 515 കിലോമീറ്ററാണ് ഓരോ ദിവസവും യാത്ര ചെയ്തത്.

വിവിധ കാലാവസ്ഥകളിലും ഭൂപ്രകൃതികളിലും കൂടെയുള്ള ഈ യാത്ര ബാക്ക് അപ് സംഘം ഇല്ലാതെയാണു തടസമില്ലാതെ പൂർത്തിയാക്കിയത്. 30 വർഷമായി മോട്ടോർ സൈക്കിൾ യാത്രകൾ നടത്തുന്ന ദീപക് കാമത്തായിരുന്നു ഡോമിനർ പോളാർ ഒഡിസി എന്ന പേരിലുള്ള ഈ യാത്രാ സംഘത്തിന്‍റെ തലവൻ.

You might also like

Most Viewed