ജെ​റ്റ് എ​യ​ർ​വേ​സിനെതിരെ പാ​പ്പ​ർ ന​ട​പ​ടി​ക​ളെടുക്കാനൊരുങ്ങി ബാ​ങ്ക് കൂട്ടായ്മ


മുംബൈ: സാന്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസിന്‍റെ കടബാധ്യതകൾ പരിഹരിക്കാൻ ഫലപ്രദമായ പദ്ധതികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ കന്പനിക്കെതിരേ പാപ്പർ നടപടികൾ ആരംഭിക്കാൻ ദേശീയ കന്പനി നിയമ ട്രൈബ്യൂണലിനെ(എൻസിഎൽടി)സമീപിക്കുകയാണെന്ന് എസ്ബിഎയെുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മ വ്യക്തമാക്കി.

നിബന്ധനകളോടുകൂടിയ ഏതാനും വാഗ്ദാനങ്ങൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. പ്രശ്നം പരിഹരിക്കാൻ അതു പര്യാപ്തമല്ല. ഇൻസോൾവൻസി ബാങ്ക്റപ്സി കോഡ് പ്രകാരമുളള നടപടികളൊഴിവാക്കാൻ ഇത്രനാളും ശ്രമിച്ചിരുന്നു. എന്നാൽ, ഇനി അതാണു വഴി - ബാങ്ക് കൺസോർഷ്യം പ്രസ്താവനയിൽ അറിയിച്ചു. ജെറ്റ് എയർവേസിൽനിന്നു പണം ലഭിക്കാനുള്ളവരുടെ യോഗത്തിനു ശേഷമാണ് ബാങ്ക് കണ്‍സോർഷ്യം പ്രസ്താവനയിറക്കിയത്. നേരത്തെ ജെറ്റ് എയർവേസിൽനിന്നു പണം ലഭിക്കാനുള്ള ഷാമാൻ വീൽസും ഗാഗർ എന്‍റർപ്രൈസസും ജെറ്റ് എയർവേസിനെതിരേ പാപ്പർ നടപടി ആവശ്യപ്പെട്ട് എൻ.സി.എൽ.ടിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഈ മാസം 20ന് എൻ.സി.എൽ.ടി വാദം കേൾക്കാനിരിക്കുകയാണ്.

ഷാമാൻ എന്‍റർപ്രൈസിനു 8.74 കോടിയും ഗാഗറിന് 53 ലക്ഷം രൂപയുമാണ് ജെറ്റ് എയർവേസിൽനിന്നു ലഭിക്കാനുളളത്. അതേസമയം, എസ്ബിഎയെുടെ നേതൃത്വത്തിലുള്ള ബാങ്ക് കൂട്ടായ്മയ്ക്കു കിട്ടാനുള്ളത് 8,000 കോടിയിലേറെയാണ്. ഇതിനു പുറമേ ജീവനക്കാരുടെ ശന്പളക്കുടിശികയുൾപ്പെടെയുള്ള ബാധ്യതകളുമുണ്ട്. 

You might also like

Most Viewed