പുത്തന്‍ കുട്ടിബൈക്കുമായി കെടിഎം!


ന്യൂഡൽഹി: ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം കുഞ്ഞൻ ബൈക്കുമായെത്തുന്നു.  ആര്‍സി 125 മോഡലിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 

കുഞ്ഞന്‍ ഡ്യൂക്കായ 125ലെ അതേ എന്‍ജിനാണ് ആര്‍സിയുടെയും ഹൃദയം. 14.3 ബിഎച്ച്പി പവറും 12 എന്‍എം ടോര്‍ക്കുമേകുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 

ബ്ലാക്ക് - ഓറഞ്ച് ബോഡി ഗ്രാഫിക്സാവും വാഹനത്തിന്.  മുന്നില്‍ അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

ഡ്യുവല്‍ പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍ എന്നിവയോടെയാകും ബേബി ആര്‍സിയും എത്തുക. മുന്നില്‍ 300 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ടാകും. 

ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും പൂനെയിലെ ചകാന്‍ ശാലയില്‍ നിന്നിറങ്ങുന്ന ബൈക്കിന്‍റെ എക്സ്ഷോറൂം വില.  ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നു കരുതുന്ന ബൈക്കിന്‍റെ ബുക്കിംഗ് കെടിഎം ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. 

You might also like

Most Viewed