ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ; നിക്ഷേപം ഒ​രു ല​ക്ഷം കോ​ടി കടന്നു


മുംബൈ: ജൻധൻ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യമെന്പാടുമുള്ള 36.06 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. 

കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കനുസരിച്ചു പദ്ധതിക്കു കീഴിലുള്ള പൂജ്യം ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽനിന്ന് 5.07 കോടിയായി കുറഞ്ഞെന്നും ധനമന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ വിജയം പ്രമാണിച്ച് 2018 ഓഗസ്റ്റ് 28നു ശേഷമുള്ള അക്കൗണ്ടുകൾക്ക് അപകട ഇൻഷ്വറൻസ് പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.

You might also like

Most Viewed