ജിക്സർ 155 ഇന്ത്യൻ വിപണിയിൽ


ന്യൂഡൽഹി: ജാപ്പനീസ് നിർ‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ ജിക്സർ‍ 155 ഇന്ത്യൻ‍ വിപണിയിൽ. മുൻ‍മോഡലിനെക്കാൾ‍ കൂടുതൽ‍ അഗ്രസീവ് ഭാവത്തിലുള്ള ഡിസൈൻ പുതിയ ജിക്സറിന് 1 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. 

മെറ്റാലിക് സോണിക് സിൽ‍വർ‍, ഗ്ലാസ് സ്പാർ‍ക്കിൾ‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാർ‍ക്കിൾ‍ ബ്ലാക്ക് ഡ്യുവൽ‍ ടോൺ‍ എന്നീ മൂന്ന് കളർ‍ ഓപ്ഷനിൽ‍ പുതിയ ജിക്സർ‍ 155 ലഭ്യമാകും.  

ഒക്ടഗണൽ‍ എൽ‍.ഇ.ഡി ഹെഡ്ലാന്പ്, എൽ.‍ഇ.ഡി ടെയിൽ‍ ലൈറ്റ്, െസ്റ്റപ്പ്ഡ് സീറ്റ്, ഫ്യുവൽ‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്ലൈറ്റോടെയുള്ള എൽ.‍സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ‍ എന്നിവയാണ് പുതിയ ജിക്സറിലെ പ്രധാന മാറ്റങ്ങൾ‍. 

15 എം.എം വീതിയും 5 എം.എം ഉയരവും പുതിയ ജിക്സറിന് കൂടുതലുണ്ട്. നീളം 30 എം.എം കുറഞ്ഞു. 5 എം.എം വീൽ‍ബേസും വർദ്‍ധിച്ചു. പുതിയ മോഡലിന് നാല് കിലോഗ്രാം ഭാരവും കൂടുതലുണ്ട്.

12 ലിറ്ററാണ് ഫ്യുവൽ‍ ടാങ്ക് കപ്പാസിറ്റി. മെക്കാനിക്കൽ‍ ഫീച്ചേഴ്സിൽ‍ മാറ്റമില്ല. 155 സിസി സിംഗിൾ‍ സിലിണ്ടർ‍ എയർ‍ കൂൾ‍ഡ് എൻജിന്‍ 8000 ആർ‍.പി.എമ്മിൽ‍ 13.9 ബി.എച്ച്.പി പവറും 6000 ആർ‍.പി.എമ്മിൽ‍ 14 എൻ.എം ടോർ‍ക്കുമേകും. 5 സ്പീഡ് ഗിയർ‍ ബോക്സാണ് ട്രാൻസ്‍മിഷൻ. 

You might also like

Most Viewed