എഥനോൾ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക്


ന്യൂഡൽഹി: എഥനോൾ‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് ടിവിഎസ് പുറത്തിറക്കി. അപ്പാഷെ RTR 200 Fi E100 എന്നാണ് ഈ പുതിയ അവതാരത്തിന്റെ പേര്.   2018 ഓട്ടോ എക്സ്പോയിൽ‍ ടി.വി.എസ് അവതരിപ്പിച്ച സ്വപ്‍ന പദ്ധതിയാണ് ഇപ്പോൾ‍ യാഥാർത്‍ഥ്യമായിരിക്കുന്നത്. റഗുലർ‍ അപ്പാഷെ ആർ‍ടിആർ‍ 200 4V മോഡലിൽ‍നിന്ന് രൂപത്തിൽ‍ സമാനമാണ് പുതിയ എഥനോൾ‍ മോഡലും. എഥനോൾ‍ ബൈക്കാണെന്ന് തിരിച്ചറിയാനായി നൽ‍കിയ ഇന്ധനടാങ്കിലെ  പ്രത്യേക ഗ്രീൻ ഡീക്കൽ‍സും ലോഗോയും മാത്രമാണ് മാറ്റം.

E100 200 സിസി സിംഗിൾ‍ സിലിണ്ടർ‍ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  റഗുലർ‍ മോഡലിന് സമാനമായ പവർ‍ ഇതിലും ലഭിക്കുമെന്നാണ് കന്പനി പറയുന്നത്.  8500 ആർ‍.പി.എമ്മിൽ‍ 20.7 ബി.എച്ച്.പി പവറും 7000 ആർ‍.പി.എമ്മിൽ‍ 18.1 എൻ.എം ടോർ‍ക്കും സൃഷ്‍ടിക്കും ഈ എൻ‍ജിൻ‍ സൃഷ്‍ടിക്കും. 5 സ്പീഡാണ് ഗിയർ‍ബോക്‌സ്.  മണിക്കൂറിൽ‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.  പൂജ്യത്തിൽ‍ നിന്ന് 60 കിലോമീറ്റർ‍ വേഗം കൈവരിക്കാൻ വെറും 3.95 സെക്കൻ‍ഡുകൾ‍ മ തി. ട്വിൻസ്പ്രേ−ട്വിൻ‍−പോർ‍ട്ട് ഇ.എഫ്‌.ഐ സംവിധാനവും വാഹനത്തിലുണ്ട്. ഇതുവഴി ഉയർ‍ന്ന ത്രോട്ടിൽ‍ റെസ്‌പോൺസും മികച്ച ഇന്ധനക്ഷമതയും ബൈക്കിന് ലഭിക്കുമെന്നും കന്പനി അവകാശപ്പെടുന്നു. മെച്ചപ്പെട്ട പവർ‍ നൽ‍കുന്നതിനൊപ്പം വളരെക്കുറച്ച് പുക മാത്രം പുറത്തുവിടാനും ട്വിൻ‍−സ്‌പ്രേ−ട്വിൻപോർ‍ട്ട് സിസ്റ്റത്തിനൊപ്പമുള്ള ഈ ഇലക്ട്രേണിക് ഫ്യുവൽ‍ ഇഞ്ചക്ഷൻ‍ വഴി സാധിക്കും. 

അപ്പാഷെ ആർ‍ടിആർ‍ 200 പെട്രോൾ‍ മോഡലിന്റെ അതേ റണ്ണിങ് കോസ്റ്റ് മാത്രമേ എഥനോൾ‍ മോഡലിനും വരുന്നുള്ളുവെന്ന് കന്പനി പറയുന്നു. എഥനോളിന് പെട്രോളിനെക്കാൾ‍ വിലയും കുറയും. ഷുഗർ‍ ഫ്രാഗ്‌മെന്റേഷൻ പ്രോസസിലൂടെയാണ് പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലായ എഥനോൾ‍ ലഭിക്കുന്നത്. ഇന്ത്യയിൽ‍ ധാരാളമായി ലഭിക്കുന്ന ഗോതന്പ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗർ‍ സ്രോതസ്സുകളാണ്. എഥനോൾ‍ ഇന്ധനമാകുന്പോൾ‍ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിയുമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന സൾ‍ഫർ‍ ഡൈഓക്‌സൈഡിന്റെ അളവും ഇതുവഴി കുറയ്ക്കാമെന്നും  ടി.വി.എസ് പറയുന്നു. 

വെള്ളയിലും കറുപ്പിലും ചേർ‍ന്ന് പെട്രോൾ‍ ടാങ്കിൽ‍ പച്ച നിറത്തിൽ‍ ഗ്രാഫിക്സുമൊക്കെയായാണ് അപ്പാഷെ RTR 200 Fi E100 എത്തിയിരിക്കുന്നത്. ഒപ്പം എഥനോളിന്റെ ചിഹ്നവും ടാങ്കിൽ‍ പതിച്ചിട്ടുണ്ട്. 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റഗുലർ‍ പെട്രോളിനെക്കാൾ‍ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തിൽ‍ മഹാരാഷ്ട്ര, ഉത്തർ‍ പ്രദേശ്, കർ‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ‍ മാത്രമാണ് എഥനോൾ‍ അപ്പാഷെകളെ ലഭ്യമാവുക. 

എഥനോൾ‍ മാത്രം ഇന്ധനമാക്കി ഓടിക്കാൻ രൂപകൽ‍പ്പന ചെയ്‍ത ബൈക്കാണിതെങ്കിലും സാധാരണ പെട്രോൾ‍ ഇതിൽ‍ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ‍ അതിനും സാധിക്കുമെന്നും കന്പനി പറയുന്നു. 

ഡൽഹിയിൽ നടന്ന ചടങ്ങിൽ‍  ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിയാണ് അപ്പാഷെ RTR 200 Fi E100നെ അവതരിപ്പിച്ചത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടി.വി.എസ് മോട്ടോർ‍ കന്പനി ചെയർ‍മാൻ വേണു ശ്രീനിവാസൻ തുടങ്ങിയവരും ചടങ്ങിൽ‍ പങ്കെടുത്തു.

You might also like

Most Viewed