ടി​ക് ടോ​ക്കി​നും ഹെ​ലോ​യ്ക്കും നോ​ട്ടീ​സ്


മുംബൈ: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റെ നോട്ടീസ്. ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി. സ്വദേശി ജാഗരൺ മഞ്ച് ഉൾപ്പെടെയുള്ള സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. 

21 ചോദ്യങ്ങളടങ്ങിയ നോട്ടീസാണു കന്പനികൾക്കു നൽകിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി ഈമാസം 22നുള്ളിൽ നൽകിയില്ലെങ്കിൽ രണ്ടു ആപ്പുകൾക്കും വിലക്കേർപ്പെടുത്തുമെന്നും നോട്ടീസിൽ പറയുന്നു. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ അന്യരാജ്യങ്ങൾക്കും കന്പനികൾക്കും നൽകുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തുന്നു, 18 വയസിനു താഴെയുള്ളവരെ പ്രായപൂർത്തിയാകാത്തവരായി കാണാത്ത രാജ്യത്ത് 13 വയസുകാർക്ക് ആപ് ഉപയോഗിക്കാൻ അനുമതി നൽകിയതിനുള്ള വിശദീകരണം, വ്യാജവാർത്തകൾ തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയ ചോദ്യങ്ങളാണ് ഐടി മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്.

You might also like

Most Viewed