ഏറ്റവും വലിയ ടെലികോം കന്പനി: റി​ല​യ​ൻ​സ് ജി​യോ ര​ണ്ടാ​മ​ത്


ന്യൂഡൽഹി: രാജ്യത്തെ ടെലികോം സേവനദാതാക്കളിൽ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തായിരുന്ന ഭാരതി എയർടെൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കനുസരിച്ച് റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ 32.29 കോടി വരിക്കാരുണ്ട്. മേയിൽ 27.80 ശതമാനം വിപണിവിഹിതവുമുണ്ട്. 

You might also like

Most Viewed