ഐഫോൺ വിൽ‍പന കൂപ്പുകുത്തുന്നു


വാഷിംഗ്ടൺ: ആപ്പിൾ ഐഫോൺ വിൽ‍പന കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്.അധികമാളുകൾ‍ ഇന്ന് ഐഫോൺ വാങ്ങുന്നില്ല. ഇക്കഴിഞ്ഞ ജൂണിനു മുന്‍പുള്ള മൂന്നു മാസങ്ങളിൽ‍ ഐഫോണ്‍ മാത്രം ആപ്പിളിന് കൊണ്ടുവന്ന വരുമാനം 48 ശതമാനമാണ്. കന്പനിയുടെ മൊത്തം വരുമാനത്തിന്റെ പകുതിയിലേറെ എത്തിച്ചിരുന്നത് ഐഫോൺ ആയിരുന്നു. 2018 ക്വാട്ടറിൽ ‍ ഐഫോണിൽ‍ നിന്നുള്ള ആപ്പിളിന്റെ വിറ്റുവരവ് 29.8 ബിൽല്യന്‍ ഡോളർ‍ ആയിരുന്നു. ഈ വർ‍ഷം അത് 26 ബില്ല്യൻ‍ ഡോളറാണ്. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇയർ‍−ഓണ്‍−ഇയർ‍ (y-o-y) പതനമാണ്. വില കുത്തനെ വർ‍ദ്ധിപ്പിച്ചതും കൊട്ടിഘോഷിക്കുന്ന ഫീച്ചറുകൾ‍ തങ്ങൾ‍ക്ക് ഒരു തരത്തിലും ഉപകാരപ്പെടുന്നില്ലെന്ന് ഉപയോക്താക്കൾ‍ തിരിച്ചറിഞ്ഞതുമാണ് ഇതിനു പിന്നിൽ‍. ഇന്ത്യയിലെ കാര്യമെടുത്താൽ‍ 10,000 രൂപയുടെ ഹാൻഡ്‌സെറ്റിനെക്കാൾ‍ സാധാരണക്കാരന് ഉപകാരപ്പെടുന്ന എന്തു ഫീച്ചറാണ് ഐഫോണിനുള്ളത്? (സാധാരണ ഉപയോക്താക്കൾ‍ക്ക് സ്വകാര്യത എന്താണെന്നറിയില്ല. ഐഫോൺ‍ വാങ്ങിച്ചാലും അവർ‍ക്ക് സ്വകാര്യതയൊന്നും ലഭിക്കില്ല.)

അതേസമയം, ഐപാഡ്‍ ആപ്പിൾ‍ വാച്ച് എയർ‍പോഡ്‌ മാക്ക് ബുക്ക് എന്നിവയുടെ വിൽപ്പന വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഐഫോണുകളുടെ പ്രാധാന്യമിടിയുന്നതു കണ്ടതിനാൽ‍ കന്പനി വിവിധ സേവനങ്ങളിലേക്ക് വന്‍ രീതിയിൽ‍ കടക്കുകയാണ് ചെയ്തിരിക്കുന്നത്. ആപ്പിൾ‍ മ്യൂസിക്, ആപ് സ്റ്റോർ‍, ആപ്പിൾ‍ ടിവി തുടങ്ങിയവയുടെ കാര്യത്തിൽ‍ മുൻപില്ലാതിരുന്ന തരം ശ്രദ്ധ പുലർ‍ത്തുന്ന ആപ്പിളിനെ കാണാനാകുന്നതായി പറയുന്നു. ഈ മേഖലയിൽ‍ നിന്നുള്ള വരുമാനം 11.5 ബിൽല്യന്‍ ഡോളറോളമായിരുന്നു എന്നത് കന്പനിക്ക് പുഞ്ചിരിക്കാന്‍ അവസരം നൽ‍കുന്നു.<βρ />

സെപ്റ്റംബറിൽ‍ ഇറങ്ങുമെന്നു കരുതുന്ന ഐഫോണ്‍ മോഡലുകൾ‍ കന്പനിയുടെ വിറ്റുവരവ് വർ‍ദ്ധിപ്പിക്കും. അടുത്ത ക്വാർ‍ട്ടറിൽ‍ കന്പനി പ്രതീക്ഷിക്കുന്ന വരുമാനം ഏകദേശം 61 മുതൽ‍ 64 വരെ ബിൽല്യന്‍ ഡോളറാണ്. ഈ പ്രതീക്ഷ ഐഫോൺ‍ പ്രേമികൾ‍ പുതിയ മോഡലുകളെയും ഏറ്റെടുത്തോളും എന്നതിലാണ്.

You might also like

Most Viewed