വരുന്നു വൺ‍പ്ലസ് 7ടി പ്രോ


ന്യൂഡൽഹി: കഴിഞ്ഞ മെയ് മാസത്തിലാണ് വൺ‍പ്ലസ് 7 പരന്പരയിലെ ഫോണുകൾ‍ ഇറങ്ങിയത്. ഇപ്പോഴും  വിപണിയിലെ ഹോട്ട് ഫോൺ തന്നെയാണ് ഇത്. 48,999 രൂപയിലാണ് വൺ‍ പ്ലസ് 7 പ്രോയുടെ വില ആരംഭിക്കുന്നത്. ഇതിനിടയിൽ‍ വൺപ്ലസ് വൺ‍പ്ലസ് 7 പ്രോയുടെ പിൻ‍ഗാമി വൺ‍പ്ലസ് 7ടി പ്രോയുടെ പണിയിലാണ് ചൈനീസ് മൊബൈൽ‍ നിർ‍മ്മാതാക്കളായ വൺ‍പ്ലസ്.

ചൈനീസ് സോഷ്യൽ‍ മീഡിയ വെയ്ബോയിൽ‍ ഇപ്പോൾ‍ വൺ‍പ്ലസ് 7ടി പ്രോയുടെ ചിത്രം ചോർ‍ന്നു. വൺ‍പ്ലസ് 7 പ്രോ പോലെ തന്നെ നോച്ചില്ലാത്ത ഫുൾ‍ സ്ക്രീൻ സംവിധാനമാണ് പുതിയ ഫോണിനും എന്നാണ് ചിത്രങ്ങൾ‍ പറയുന്നത്. പോപ്പ് അപ്പ് സെൽ‍ഫി ക്യാമറയാണ് ഈ ഫോണിനുള്ളത്. ആൻ‍ഡ്രോയ്ഡ് ക്യൂ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോർ‍ട്ട് ചെയ്യുന്ന ഫോണാണ് ഇതെന്നാണ് സൂചന.

ഇതിന് ഒപ്പം തന്നെ വയർ‍ലെസ് ചാർ‍ജ് സപ്പോർ‍ട്ടോടെയാണ് ഈ ഫോൺ എത്തുക എന്നാണ് റിപ്പോർ‍ട്ട്. ക്യാമറയിലും അപ്ഗ്രേഡ് ഉണ്ടായേക്കും. വരുന്ന സപ്തംബർ‍ ഒക്ടോബർ‍ മാസത്തിൽ ഫോൺ വിപണിയിൽ‍ എത്തുമെന്നാണ് സൂചന.

You might also like

Most Viewed