നി​സാ​ൻ കി​ക്ക്സിന്‍റെ പു​തി​യ ഡീ​സ​ൽ വേ​രി​യ​ന്‍റ് പു​റ​ത്തി​റ​ക്കി


കൊച്ചി: ഇന്‍റലിജന്‍റ് എസ്‌.യു‌.വിയായ നിസാൻ കിക്ക്സിന്‍റെ ഡീസൽ വേരിയന്‍റായ എക്സ്.ഇ ഇന്ത്യയിൽ പുറത്തിറക്കി. എക്സ് ഇ 9.89 ലക്ഷം രൂപയ്ക്കു ലഭ്യമാകും. എസ്‌.യു.വി വിഭാഗത്തിലെ പുതുക്കിയ ഡീസൽ വേരിയന്‍റുകളായ കിക്ക്സ് എക്സ്.എൽ, കിക്ക്സ് എക്സ്‌.വി, കിക്ക്സ് എക്സ്‌.വി പ്രീമിയം എന്നിവ അപൂർവമായ വാല്യു പാക്കേജുകളിലാണ് വരുന്നത്. തടസങ്ങളില്ലാത്ത അഞ്ചു വർഷ സൗജന്യ വാറന്‍റി പാക്കേജുണ്ട്. 

പുതിയ നിസാൻ കിക്ക്സുകൾക്കു രാജ്യത്തൊട്ടാകെയുള്ള എസ്‌.യു.വി ആരാധകരിൽനിന്നും പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡണ്ട് ശ്രീറാം പത്മനാഭൻ പറഞ്ഞു. നിസാൻ കിക്ക്സിലെ നാലു ഡീസൽ വേരിയന്‍റുകളായ എക്സ്.എൽ, എക്സ്‌.വി, എക്സ്‌വി പ്രീമിയം എന്നിവയും പെട്രോൾ വേരിയന്‍റുകളായ എക്സ്.എൽ, എക്സ്‌.വി എന്നിവയും പതിനൊന്ന് നിറങ്ങളിൽ ലഭ്യമാണ്.

You might also like

Most Viewed