ജിഗാ ഫൈബർ പ്രഖാപിച്ചു: എച്ച്.ഡി ടി.വി സൗജന്യം; സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തും


മുംബൈ: റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനമായ ജിഗാ ഫൈബർ പ്രഖ്യാപിച്ചു. മുംബയിൽ വെച്ച് നടന്ന റിലയൻസിന്റെ വാർഷിക യോഗത്തിലാണ് റിലയൻസ് മേധാവി മുകേഷ് അംബാനി ഈ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം അഞ്ച് മുതലാണ് ജിയോയുടെ പുതിയ സേവനം ആരംഭിക്കുക. മൂന്ന് വർഷം മുൻപ് വിപ്ലവകരമായ ജിയോയുടെ പ്രഖ്യാപനം അംബാനി ഇതേ ദിവസം തന്നെയാണ് നടത്തിയത്. വരുന്ന 12 മാസത്തിൽ രാജ്യം മുഴുവൻ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം. ഡി.ടി.എച്ച് ടെലിവിഷൻ സേവനങ്ങളെ വെല്ലുന്ന തരത്തിൽ ഇന്ത്യയിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ആദ്യ മൂന്ന് വർഷത്തിനുള്ളിൽ താനെ 7.5 കോടി വരിക്കാരെ തങ്ങൾ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു.

100 എം.ബി.പി.എസ് മുതൽ‍ 1 ജി.ബി.പി.എസ് വരെ വേഗതയിൽ ഈ സംവിധാനം വഴി ഇന്റർനെറ്റ് ലഭിക്കും. വീഡിയോ കോൺഫറൻസിനായി ആയിരങ്ങൾ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബർ വഴി ഇത് എളുപ്പത്തിൽ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു. ഭൂമിയെ 11 തവണ ചുറ്റാൻ വേണ്ട ഫൈബർ ശൃംഖലയാണ് ഇത് നടപ്പിൽ വരുത്താൻ റിലയൻസ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെറ്റോപ്പ് ബോക്സ് ഗെയ്മിംഗ് സൗകര്യം കൂടി ഉള്ളതായിരിക്കും.

700 രൂപയിൽ ആരംഭിച്ച് 1000 രൂപയിൽ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബർ നൽകുന്നത്. ഇത് വഴി വോയിസ് കോളും പൂർണമായും സൗജന്യമാണ്. ജിഗാ ഫൈബർ ഉപയോക്താക്കൾക്ക്സിനിമകൾ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്. ഈ സംവിധാനം 2020ഓടെയാണ് നടപ്പിൽ വരുത്തുക. ജിഗാ ഫൈബറിന്റെ ഒരു വർഷത്തെ പ്ലാൻ എടുക്കുന്നവർക്ക് എച്ച്.ഡി ടിവിയോ, പി.സി കന്പ്യൂട്ടറോ സൗജന്യമായി നൽകുമെന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം 4 കെ സെറ്റോപ്പ് ബോക്‌സും പൂർണമായും സൗജന്യമായി ലഭിക്കും.

You might also like

Most Viewed