ജീപ് റാംഗ്ലർ വിപണിയിലെത്തി


കൊച്ചി: ഓഫ് റോഡ് ഇതിഹാസം ജീപ് റാംഗ്ലർ വിപണിയിൽ. ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവാണ് ജീപ്പിന്‍റെ ഐക്കണിക് 5 ഡോർ 4x4 മോഡൽ അവതരിപ്പിച്ചത്. മുൻഗാമിയേക്കാൾ നീളം (130 എംഎം), വീതി (17 എംഎം), ഉയരം (9 എംഎം), വീൽ ബേസ് (61 എംഎം) എന്നിവ കൂടുതലുണ്ട്. എക്സ്റ്റീരിയർ കൂടുതൽ പരിഷ്കൃതമാണെങ്കിലും റെട്രോ ജീപ് ൈസ്റ്റലിംഗ് ഘടകങ്ങളായ എക്സ്റ്റേണൽ ഡോർ ഹിംജസ്, ബോഡിയുടെ നിറത്തിലുള്ള ട്രേപ്സോയ്ഡൽ വീൽ ആർച്ചുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാന്പുകൾ, സമചതുരാകൃതിയിലുള്ള ടെയ്ൽ ലാന്പുകൾ, ആംഗുലാർ ബോഡി, ഫോഗ് ലാന്പുകൾ സംയോജിപ്പിച്ചിട്ടുള്ള പുതിയ ബംപറുകൾ എന്നിവ നിലനിർത്തിയിട്ടുണ്ട്. 

You might also like

Most Viewed