ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ മാ​പ്പ്


മുംബൈ: പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ആർട്ട് ആൻഡ് ക്രാഫ്റ്റ് ബ്രാൻഡ് ആയ ഫെവിക്രിലിന്‍റെ നേതൃത്വത്തിൽ മിനി ട്രൈ കളർ ക്യാൻവാസിൽ ഇന്ത്യയുടെ ഏറ്റവും വലിയ മാപ്പ് വരച്ചു. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇത് ഇടം നേടിയേക്കുമെന്നു കരുതുന്നു. എല്ലാവരെയും കല പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "ഓൾ കാൻ ആർട്ട്' എന്ന പദ്ധതിയുടെ പ്രചാരണാർഥമാണ് ത്രിവർണ മാപ്പ് വരച്ചത്. നവി മുംബൈയിലെ സീവുഡ്സ് ഗ്രാൻഡ് സെൻട്രൽ മാളിൽ സ്ഥാപിച്ചിട്ടുള്ള ത്രിവർണ ക്യാൻവാസിൽ തയാറാക്കിയ മാപ്പ് അനാച്ഛാദനം ചെയ്തു. 

You might also like

Most Viewed