റെനോ ട്രൈബറിന്‍റെ ബുക്കിംഗ് 17 മുതൽ


ന്യൂഡൽഹി: ഫ്രഞ്ച് വാഹന നിർമ്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ മോഡൽ‍ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന ട്രൈബർ‍ എന്ന സെവൻ‍ സീറ്റർ‍ എം.പി.വി ആഗസ്റ്റ് 28−ന് വിപണിയിലെത്തുമെന്ന് റിപ്പോർ‍ട്ട്.  ആഗസ്റ്റ് 17 മുതൽ‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. 

11,000 രൂപ അഡ്വാൻസായി ഈടാക്കിയാണ് ട്രൈബറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത്. റെനോയുടെ അംഗീകൃത ഷോറൂമുകളിൽ‍ ബുക്ക് ചെയ്യുന്നതിന് പുറമെ, ഓൺലൈനായും ബുക്കുചെയ്യാം. 4.4 ലക്ഷം രൂപ മുതൽ‍ 5.8 ലക്ഷം വരെയായിരിക്കും വാഹനത്തിന്‍റെ വിലയെന്നാണ് റിപ്പോർ‍ട്ടുകൾ‍. 

സി.എം.എഫ്ñഎ പ്ലാറ്റ് ഫോമിൽ‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട് . ത്രീ സ്ലേറ്റ് ഗ്ലിൽ‍, സ്‌പോർ‍ട്ടി ബംബർ‍, റൂഫ് റെയിൽ‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. 

പെട്രോൾ‍ എൻ‍ജിൻ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബി.എച്ച്.പി പവറും 96 എൻ. ‍എം ടോർ‍ക്കുമേകുന്ന 1.0 ലിറ്റർ‍ ത്രീ സിലിണ്ടർ‍ പെട്രോൾ‍ എൻജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവൽ‍, 5 സ്പീഡ് എ.എം.ടിയാണ് ട്രാൻസ്മിഷൻ‍.  

എം.പി.വി ശ്രേണിയിൽ‍ മാരുതി സുസുക്കി എർ‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മൾ‍ട്ടി പർ‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എം.പി.വികളുടെ ഡിസൈൻ ട്രൈബറിലും പ്രകടമായേക്കും. 

ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിംഗ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

You might also like

Most Viewed